2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

സമസ്ത ഇസ്‌ലാമിക് സെന്റർ തായിഫ് സെൻട്രൽ കമ്മിറ്റി രൂപീകരിച്ചു

റിയാദ്:  സഊദിയിലെ സമസ്തയുടെ ഔദ്യോഗിക സംഘടനയായ സമസ്ത ഇസ്‌ലാമിക് സെന്റർ തായിഫ് സെൻട്രൽ കമ്മിറ്റി രൂപീകരിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ തായിഫ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു.
 
ഭാരവാഹികളായി ഹൈദർ പെരിന്തൽമണ്ണ (മുഖ്യ രക്ഷാധികാരി), ബഷീർ താനൂർ (ചെയർമാൻ), ശരീഫ് ഫൈസി കരുവാരക്കുണ്ട് (പ്രസിഡന്റ്), അബ്ദുറഹ്മാൻ മുസ്‌ല്യാർ (ജനറൽ സിക്രട്ടറി), ലത്വീഫ് ഫറോക് (ട്രഷറർ), അബ്ദുൽ ജബ്ബാർ കരുളായി എന്നിവരെയും സഹഭാരവാഹികളായി മുഹമ്മദലി തെങ്കര (വൈസ് ചെയർമാൻ), അബ്ദുൽ സലാം ബാഖവി, ശരീഫ് മണ്ണാർക്കാട്, സൈദലവി ഫൈസി കടുങ്ങാപ്പുറം (വൈസ് പ്രസിഡന്റുമാർ), അബ്ദുറഹ്മാൻ വടക്കാഞ്ചേരി, ഹനീഫ ബന്തിയോട്, അഷ്‌റഫ്‌ താനാളൂർ, റഫീഖ് തണ്ടളം, അലി ഒറ്റപ്പാലം, റസാക്ക് ശിവപുരം (സിക്രട്ടറിമാർ) എന്നിവരെയുമാണ് പ്രഖ്യാപിച്ചത്. 
 
ചടങ്ങിൽ പ്രമുഖ പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി, മുനീർ ഫൈസി റിയാദ്, എസ് ഐ സി മക്ക സെൻട്രൽ കമ്മിറ്റി രക്ഷാധികാരി അബ്ദുൽ മുഹൈമിൻ ആലുങ്ങൽ തുടങ്ങിയവരടക്കം വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.