2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

സമസ്ത ആദര്‍ശസംവാദ അവലോകനം ഇന്ന്

കോഴിക്കോട്: കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ മുജാഹിദുകളുമായി ആശയസംവാദത്തിന് നേതൃത്വം നല്‍കിയ ഇസ്തിഖാമയുടെ പ്രവര്‍ത്തകര്‍ക്ക് സ്വീകരണവും ആദര്‍ശസംവാദ അവലോകനവും ഇന്ന് കോഴിക്കോട് കെ.പി കേശവ മേനോന്‍ ഹാളില്‍ നടക്കും.
രാവിലെ 10ന് ആരംഭിക്കുന്ന പരിപാടി സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സി. എച്ച്. മഹ്മൂദ് സഅദി അധ്യക്ഷനാകും.
സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉപഹാര സമര്‍പ്പണം നടത്തും.
വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് എം.പി മുസ്തഫല്‍ ഫൈസി (നമ്മുടെ ആദര്‍ശം), അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (വഹാബിസവും ഭീകരവാദവും), എം.ടി അബൂബക്കര്‍ ദാരിമി (സംവാദങ്ങള്‍: എന്തുകൊണ്ട് മുജാഹിദിന് തിരിച്ചടിയേറ്റു ), മുസ്തഫ അഷ്‌റഫി കക്കുപ്പടി (കോഴിക്കോട്, ആലപ്പുഴ സംവാദങ്ങള്‍ ക്ലിപ്പിങ് സഹിതം) സംസാരിക്കും.
ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, മലയമ്മ അബൂബക്കര്‍ ബാഖവി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി പ്രസംഗിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.