2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

സമസ്ത അനുശോചനമറിയിച്ചു

തിരുവനന്തപുരം: പ്രമുഖ പണ്ഡിതനും ഇസ് ലാമിക പ്രഭാഷകനുമായ ചിറയിന്‍കീഴ് നൗഷാദ് ബാഖവിയുടെ മകന്റെ മരണത്തില്‍ സമസ്ത തിരുവനന്തപുരം ജില്ലാ നേതാക്കള്‍ വസതിയിലെത്തി അനുശോചനമറിയിച്ചു.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം സഈദ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സമസ്തയുടെ വിവിധ ഘടകങ്ങളുടെ ജില്ലാ നേതാക്കളായ കണിയാപുരം നസീര്‍ ഖാന്‍ ഫൈസി, അബ്ദുല്‍ കബീര്‍ ദാരിമി, ചുള്ളിമാനൂര്‍ അഹമ്മദ് റശാദി, ഷറഫുദ്ദീന്‍ ബാഖവി അല്‍ജാമിഇ, യഹ്‌യാ നിസാമി, ചാന്നങ്കര നസീര്‍ മുസ്‌ലിയാര്‍, അര്‍ശുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. ഇന്ന് ഉച്ചക്ക് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ നൗഷാദ് ബാഖവിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.