2018 October 17 Wednesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

സമസ്തയുടേത് ആദര്‍ശ വ്യതിയാനമില്ലാത്ത പാത: കബീര്‍ റഷാദി

 

തൊടുപുഴ: ആദര്‍ശ വ്യതിയാനങ്ങളില്ലാതെ നബിയും സ്വഹാബത്തും കാണിച്ചുതന്ന നേരിന്റെ പാതയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പിന്തുടരുന്നതെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ റഷാദി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി ‘ആദര്‍ശ വിശുദ്ധിയുടെ നൂറ് വര്‍ഷം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ജില്ലാ ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.
പട്ടയംകവല നാസ്വിറുല്‍ ഇസ്‌ലാം അറബിക് സ്‌കൂളില്‍ നടന്ന ആദര്‍ശ സമ്മേളനത്തില്‍ ജംഇയ്യത്തുല്‍ ഉലമ ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. ജംഇയ്യത്തുല്‍ ഖുത്വബ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ ആദര്‍ശ പ്രഭാഷണം നടത്തി. ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഫൈസി, ജംഇയ്യത്തുല്‍ ഖുത്വബ ജില്ലാ സെക്രട്ടറി ഹനീഫ് കാശിഫി എന്നിവര്‍ സംസാരിച്ചു.ഇസ്മാഈല്‍ മൗലവി പാലമല സഹചാരി റമദാന്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.എസ് സുബൈര്‍ റമദാന്‍ കാംപയിന്‍ പ്രഖ്യാപനം നടത്തി. പി.ഇ മുഹമ്മദ് ഫൈസി, അബ്ദുല്‍ റഹ്മാന്‍ പുഴക്കര തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഷിഹാബുദ്ദീന്‍ വാഫി സ്വാഗതവും ട്രഷറര്‍ അന്‍സാര്‍ ഏഴല്ലൂര്‍ നന്ദിയും പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.