2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സമസ്തയുടെ മദ്‌റസകള്‍ 10,000 തികഞ്ഞു

 

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി എട്ട് മദ്‌റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ മദ്‌റസകളുടെ എണ്ണം 10,000 തികഞ്ഞു.
ഇര്‍ശാദുസ്സ്വിബ്‌യാന്‍ ബ്രാഞ്ച് ഗസ്സാലിനഗര്‍-പനങ്ങാങ്ങര, ഇര്‍ശാദുസ്സ്വിബ്‌യാന്‍ ബ്രാഞ്ച് ഫാറൂഖാബാദ്-പനങ്ങാങ്ങര, മുര്‍ശിദുസ്സ്വിബ്‌യാന്‍ ബ്രാഞ്ച് ചുഴലി, ക്രസന്റ് പബ്ലിക് സ്‌കൂള്‍ മ്ദറസ നെല്ലിക്കുറുശി (പാലക്കാട്), തഅരീഫുസ്സ്വിബ്‌യാന്‍ ബ്രാഞ്ച് ഹുദാനഗര്‍- തൊഴുപ്പാടം, തഅ്‌രീഫുസ്സ്വിബ്‌യാന്‍ ബ്രാഞ്ച് തൊഴുപ്പാടം- മിനാനഗര്‍, തഅ്‌രീഫുസ്സ്വിബ്‌യാന്‍ ബ്രാഞ്ച് തൊഴുപ്പാടം സെന്റര്‍ (തൃശൂര്‍), നൂരിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ പറവണ്ണ (മലപ്പുറം) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്തയുടെ മദ്‌റസകള്‍ പതിനായിരം തികഞ്ഞത് പ്രമാണിച്ച് വിപുലമായ ആഘോഷ പരിപാടികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ഫെബ്രുവരി അവസാനം കോഴിക്കോട്ട് വിദ്യാഭ്യാസ രംഗത്ത് സമസ്ത ചെയ്ത സേവനങ്ങള്‍ പ്രതിപാദിക്കുന്ന അന്തര്‍ദേശീയ സെമിനാര്‍, വിദ്യാഭ്യാസ പ്രദര്‍ശനം, ഡോക്യുമെന്ററി പ്രകാശനം എന്നിവ നടക്കും.
മദ്‌റസാ ശാക്തീകരണം ലക്ഷ്യമാക്കി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കാംപയിന്‍ നടത്താനും മദ്‌റസകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സജ്ജീകരിക്കാനും തീരുമാനിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം ജനുവരി 25ന് രാവിലെ 11ന് വെളിമുക്ക് ക്രസന്റ് ബോര്‍ഡിങ് മദ്‌റസയില്‍ ചേരും.
ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷനായി. ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, പിണങ്ങോട് അബൂബക്കര്‍, വി. മോയിമോന്‍ ഹാജി, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.