2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സമരം തുടരുമെന്ന് തൊഴിലാളികള്‍ ഐ.ഒ.സി ലോറി പണിമുടക്ക്: ചര്‍ച്ച പരാജയം

കൊച്ചി: ടെന്‍ഡര്‍ നടപടികളിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പനം ഐ.ഒ.സിയില്‍ തൊഴിലാളികളും ലോറി ഉടമകളും ആരംഭിച്ച പണിമുടക്ക് അവസാനിപ്പിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ രണ്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. സമരം തുടരുമെന്ന് തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ അറിയിച്ചു.
മാനേജുമെന്റിന്റെ പിടിവാശി മൂലമാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് തൊഴിലാളി യുനിയന്‍ നേതാവ് ഹരികുമാര്‍ പറഞ്ഞു. തിങ്കാളാഴ്ച വൈകിട്ടും ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുള്ളയുടെ നേതൃത്വത്തില്‍ തൊഴിലാളി യൂനിയന്‍ പ്രതിനിധികളും കമ്പനി മാനേജുമെന്റും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അതു പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും ജില്ലാ കലക്ടര്‍ ഇരുവിഭാഗങ്ങളെയും ചര്‍ച്ചയക്ക് വിളിച്ചത്.
സമരം തുടരുന്നതോടെ ഇന്നു മുതല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമം കൂടുതല്‍ രൂക്ഷമാകും. 11 ജില്ലകളിലെ ഭൂരിഭാഗം ഐ.ഒ.സിയുടെ പമ്പുകളും ഇന്ധനം ലഭിക്കാതെ അടഞ്ഞുകഴിഞ്ഞു. ഐ.ഒ.സി പമ്പുടമകളോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഇന്നലെ എച്ച്.പി.സി, ബി.പി.സി പമ്പുടമകളും ഇന്ധനം എടുത്തിരുന്നില്ല.
ഇന്നലത്തെ ചര്‍ച്ചയോടെ സമരം തീരുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ സമരം തുടരുന്ന സാഹചര്യത്തില്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്് പെട്രോളിയം ട്രേഡേഴ്‌സ്(എ.കെ.എഫ്.പി.ടി)ന്റെ അടിയന്തിര എക്‌സിക്യൂട്ടീവ് ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന് ഭാവി പരിപാടികളില്‍ തീരുമാനമെടുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.