
പൂനെ: കേരള ബ്ലാസ്റ്റേഴ്സിന് ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ നാലാം സമനില. ഇന്നലെ നടന്ന മത്സരത്തില്‍ പൂനെ സിറ്റിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സ് 1-1ന് സമനില പിടിച്ചത്. കളിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് അക്രമിച്ച് കളിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല.
13-ാം മിനുട്ടില്‍ മാര്‍ക്കോ സ്റ്റാന്‍കോവിച്ചാണ് പൂനെക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ഒരു ഗോളിന്റെ ലീഡുമായാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ മടക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ജയം കണ്ടില്ല. നികോളാ ക്രാമര്വിച്ച് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. തുടര്‍ന്ന് 61-ാം മിനുട്ടില്‍ ക്രാമര്വിച്ചിന്റെ തന്നെ ഗോളിലുടെ ബ്ലാസ്റ്റേഴ്സ് സമനില നേടുകയായിരുന്നു. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരേ രണ്ട് ഗോളിന്റെ ജയം മാത്രമാണ് ഒരേയൊരു ജയം. രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരേ 1-1, ഡല്‍ഹി ഡൈനാമോസിനെതിരേ 1-1, ജംഷഡ്പുരിനെതിരേ 2-2 എന്നിങ്ങനെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സമനിലകള്‍. തുടര്‍ച്ചയായ നാലാം മത്സരത്തിലും സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ഏഴുപോയിന്റുമായി അഞ്ചാം സ്ഥാനത്താണുള്ളത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈയ്യിന്‍ എഫ്.സി മുംബൈ സിറ്റിയെ നേരിടും.