2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

സമഗ്രാന്വേഷണം വേണം: സി.പി.എം

കണ്ണൂര്‍: എടക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഉനൈസിന്റെ മരണകാരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഫെബ്രുവരി 23നാണ് എടക്കാട് പൊലിസ് സ്റ്റേഷനില്‍ ഉനൈസിന് മര്‍ദനമേറ്റതായി പരാതി ഉയര്‍ന്നത്. ഭാര്യാപിതാവിന്റെ പരാതിയെ തുടര്‍ന്നാണ് ഉനൈസിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് തലശേരി സഹകരണ ആശുപത്രിയില്‍ പൊലിസ് മര്‍ദനമേറ്റ നിലയില്‍ പ്രവേശിപ്പിക്കപ്പെട്ടു. മെയ് രണ്ടിനാണ് സ്വന്തം വീട്ടില്‍ ഉനൈസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ വച്ച് ഉനൈസ് എഴുതിയ കത്ത് പൊലിസിന് കൈമാറിയിട്ടുണ്ട്. ഉനൈസിന്റെ കുടുംബാംഗങ്ങളേയും ഭാര്യാ വീടും സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.