2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സഭ പിരിഞ്ഞിട്ടും പുറത്തുപോകാതെ മോദി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനുശേഷം പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ വരണമെന്നാവശ്യപ്പെട്ടു തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിപക്ഷം ബഹളംവയ്ക്കുന്നതിനിടെ ഇന്നലെയെത്തിയ അദ്ദേഹം സഭപിരിഞ്ഞിട്ടും പുറത്തുപോയില്ല.
കഴിഞ്ഞമാസം 16നു തുടങ്ങിയ ശൈത്യകാലസമ്മേളനത്തില്‍ മോദി ഏറെ നേരം സഭയിലിരുന്നതും ഇന്നലെയായിരുന്നു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഏറ്റവും കൂടുതല്‍ ബഹളംവച്ചിരുന്നത്. ഇതിനിടെയാണ് ഇന്നലെ പ്രതിപക്ഷ ബഹളംമൂലം പിരിഞ്ഞ രാജ്യസഭയില്‍ പ്രധാനമന്ത്രി 15 മിനിട്ടിരുന്നത്. ഇടവേള മുഴുവനും പ്രതിപക്ഷ- ഭരണപക്ഷ വ്യത്യാസമില്ലാതെ രാജ്യസഭയിലെ അംഗങ്ങളുമായി മോദി സൗഹൃദ സംഭാഷണവും നടത്തി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.