2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഫ്‌വ കൂട്ടക്കൊല നാലു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളിയുടെ മൃതദേഹം മറവു ചെയ്യാന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി

നിസാര്‍ കലയത്ത്

ജിദ്ദ: സഊദിയിലെ കഴിക്കന്‍ പ്രവിശ്യയായ ദമ്മാമിലെ സഫ്‌വയില്‍ മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിക്കൊന്ന കേസില്‍ മലയാളിയുടെ മൃതദേഹം കൂടി മറവു ചെയ്യുന്നതിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി വടക്കേവിള അബ്ദുല്‍ ഖാദര്‍ സലീമിന്റെ മൃതദേഹമാണ് മറവു ചെയ്യാന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാത്. മൃതദേഹത്തിന്‌റെ ഡി.എന്‍.എ പരിശോധന റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് മരണ സര്‍ട്ടിഫിക്കറ്റ് എന്നിവയും ലഭിച്ചു. ഇതേടെയാണ് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം മൃതദേഹം ഖബറടക്കാന്‍ വഴിയെരുങ്ങുന്നത്. അടുത്ത ദിവസം തന്നെ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ മൃതദേഹം ഏറ്റുവാങ്ങി ഖബറടക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ദിയാ ധനം നല്‍കാതെ മൃതദേഹം ഖബറടക്കാന്‍ സാധിക്കില്ലെന്ന് കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ദിയ ലഭിക്കാതെ അനുമതി പത്രം നല്#കില്ലെന്ന കുടുംബത്തിന്റെ പിടിവാശിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വിഘാത്തമായിരുന്നത്. നിരധരമായി എംബസി ഉദ്യോഗസ്ഥരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലുകളെ തുടര്‍ന്നാണ് പിന്നീട് കുടുംബത്തിന്റെ തെറ്റിദ്ധാരണ മാറ്റി ഡി.എന്‍.എ പരിശോധനക്കുള്ള അനുമതി ലഭിച്ചത്്. തുടര്‍ന്ന് സലീമിന്റെ ഉമ്മയുടെ ഡി.എന്‍.എ പരിശോധനയാണ് വിജയം കണ്ടെത്.
കൊല്ലം സ്വദേശി ഷാജഹാന്‍ അബൂബക്കര്‍, തിരുനെല്‍വേലി പേട്ട സ്വദേശി ഫക്കീര്‍ ഫാറൂഖ്, തിമിഴ്‌നാട് മര്‍ത്താണ്ഡം സ്വദേശി ലാസര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ തന്നെ മറവു ചെയ്തിരുന്നു. പുതുക്കോട്ട മല്ലിപ്പട്ടണം ശൈഖ് ദാവൂദിന്റെ മൃതദേഹം മറവു ചെയ്യുന്നതിനുള്ള എന്‍.ഒ.സി ഇന്ത്യന്‍ എംബസി നേരത്തെ നല്‍കിയിട്ടുണ്ട്.

2010 മാര്‍ച്ച് 16ന് ആണ് വിദേശികളേയും സ്വദേശികളേയും ഒരുപോലെ ഞെട്ടിച്ച സഫ്‌വ കൃഷിയിടത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ പ്രമാദമായ കേസ്. ഇവര്‍ സംഘം ചേര്‍ന്ന്് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കമാണ് അരും കൊലക്ക്് കാരണമായത്.
വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മദ്യവാറ്റ് സംഘത്തിലെ ഒരാളെ ആദ്യം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഇയാളുടെ കൂട്ടാളിയായ മറ്റ് നാലു പേരെ മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി നിശ്ചലമാക്കിയ ശേഷം ചങ്ങല കൊണ്ടും കയര്‍ കൊണ്ടും കൈകാലുകള്‍ ബന്ധിച്ചു ജീവനോടെ തന്നെ കുഴിച്ചിട്ടു. സംഭവം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷം ഫെബ്രുവരി ഏഴിന് കൃഷിയിടത്തില്‍ ചാലു കീറുമ്പോഴാണ് നാലു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നു കണ്ടെടുത്ത ഒരാളുടെ കൈവിരലില്‍ മോതിരം അണിഞ്ഞിരുന്നതായും ഇതില്‍ അയാളുടെ ഭാര്യയുടെ പേര് രേഖപ്പെടുത്തിയതായും പോലിസ് അറിയിച്ചു. കൂടാതെ ചിലരുടെ തിരിച്ചറിയല്‍ രേഖകളും കിട്ടി. ഇവ പോലിസിന് അന്വേഷണത്തിന് കൂടുതല്‍ സഹായകമായി. മൃതദേഹം കണ്ടെത്തിയ പരിസരങ്ങളില്‍ നിന്നുള്ള 25 പേരെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇവരില്‍ സംശയം തോന്നിയ എട്ടു പേരെ പ്രത്യേകം ചോദ്യം ചെയ്തതോടെ കൂട്ടകൊലപാതകത്തിന്റെ ചുരുളുകള്‍ അഴിഞ്ഞു. എട്ടു പേരില്‍ മൂന്നു പേര്‍ സ്വദേശികളാണ് ഇവര്‍ സഫ്‌വയില്‍ നിന്നുള്ളവരാണ്. ഇവരാണ് കൃത്യം ചെയ്തിരുന്നത്. രാജ്യത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തിയതിന്റെ പേരില്‍ ദിയാധനം നല്‍കിയാലും പ്രതികള്‍ വധശിക്ഷക്ക് അര്‍ഹരാണെന്ന വിധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. സഊദി പൊലിസിന്റെ കേസന്വേഷണ ചരിത്രത്തില്‍ അപുര്‍വ സംഭവമായിരുന്നു ഈ കേസ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.