2019 April 18 Thursday
യുവതലമുറക്കു ക്രമീകൃതമായ സാമൂഹ്യവല്‍ക്കരണമാണ് വിദ്യാഭ്യാസം -സെര്‍വീം

സന്നിധാനത്ത് പ്രതിഷേധം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പ്രതിഷേധവുമായി ഭക്തര്‍. വലിയ നടപന്തലില്‍ വിരിവച്ചവരെ മാറ്റിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പ്രതിഷേധിച്ചവരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം സംഘ്പരിവാര്‍ സംഘടനകള്‍ പ്രവര്‍ത്തകരെ വിന്യസിപ്പിക്കുന്നത് തടയിടാന്‍ ശബരിമല സന്നിധാനത്തും പരിസരത്തും പൊലിസ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
അതേസമയം, ചര്‍ച്ചക്കു ശേഷവും സന്നിധാനത്തും പരിസരത്തുമായി ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളിലൊന്നും മാറ്റം വരുത്തിയിട്ടില്ല. ഏറെ പഴികേട്ട നെയ്യഭിഷേകത്തിന്റെ കാര്യത്തിലാണ് തീരുമാനമുണ്ടായത്.
നെയ്യഭിഷേകത്തിന്റെ സമയം പുലര്‍ച്ചെ 3.15 മുതല്‍ ഉച്ചക്ക് 12.30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പകല്‍ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒന്നും ഇനി ഉണ്ടാകില്ലെന്ന് ചര്‍ച്ചക്കു ശേഷം പത്മകുമാര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.