2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

സന്ധികളില്‍ സംഭവിക്കുന്നത്

ഡോ. ശബ്‌ന എസ്

‘തേയ്മാനം എന്നൊക്കെ പറയുന്നത് ഇങ്ങളെ തട്ടിപ്പല്ലേ ഡോക്ടറേ?’

ഇതും പറഞ്ഞു രൂക്ഷമായൊന്നു നോക്കിക്കൊണ്ടാണ് അയാള്‍ ഒ.പിയില്‍നിന്നു പുറത്തേക്കു പോയത്. അയാളുടെ അമ്മയില്‍, അല്‍പം മുന്‍പുവരെ എന്റെ മുന്നിലിരുന്ന 55 വയസുകാരിയില്‍ വ്യക്തമായി ഞാന്‍ കണ്ട ലക്ഷണങ്ങള്‍ ആശഹമലേൃമഹ ീേെലീമൃവേൃശശേ െസിലല അഥവാ രണ്ടു കാല്‍മുട്ടുകളുടെയും തേയ്മാനം തന്നെയായിരുന്നു. ഇരുന്ന ഇരിപ്പില്‍ എം.ബി.ബി.എസ് ക്ലാസ്മുറികളില്‍ മാത്രമല്ല, പ്ലസ്ടു ക്ലാസുകളില്‍ വരെ ഒരു ഓട്ടപ്രദക്ഷിണം നടത്തി തിരിച്ചെത്തി. അപ്പോഴും ഞാന്‍ പറഞ്ഞതിലെ തട്ടിപ്പ് എന്താണെന്ന് എനിക്കു മനസിലായില്ല. രോഗാവസ്ഥയുടെ കോളത്തില്‍ എഴുതിവച്ച, ‘തേയ്മാനം’എന്നു മലയാളത്തില്‍ ലളിതമാക്കി പറഞ്ഞ ഛേെലീമൃവേൃശശേ,െ അതൊരു തട്ടിപ്പുകഥ അല്ലെന്നു വിശദീകരിക്കണമല്ലോ.
ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അഥവാ തേയ്മാനം. സന്ധികളിലെ വേദന, ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. സന്ധികള്‍ ചലിക്കുന്ന സമയത്ത് സന്ധികളിന്മേല്‍ സ്പര്‍ശിക്കുമ്പോള്‍ അനുഭവപ്പെടുന്ന ‘നുറുങ്ങല്‍ ഫീലിങ് ‘ അഥവാ പൊടിയുന്നതു പോലെ തോന്നുന്നതിനെയാണ് ഇൃലുശൗേ െഎന്നു പറയുന്നത്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഉറപ്പിക്കുന്നതിന് ഇത് അനുഭവിച്ചറിയേണ്ടതുണ്ട്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ചെറിയ സന്ധികളെയാണ് ബാധിക്കുന്നതെങ്കില്‍ കാണപ്പെടുന്ന ചെറിയ എല്ലുമുഴകളാണു മറ്റു ലക്ഷണങ്ങള്‍. നമ്മുടെ നാട്ടില്‍ പുരുഷന്മാരില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് കാണപ്പെടുന്നത്.
ഛേെലീമൃവേൃശശേ ൈരണ്ടായി തിരിക്കാം. പ്രൈമറി ഓസ്റ്റിയോ ആര്‍ത്രൈറ്റിസും സെക്കന്‍ഡറി ഓസ്റ്റിയോ ആര്‍ത്രൈറ്റിസും. സ്വാഭാവികമായി രൂപപ്പെടുന്ന, പ്രായം കൂടുന്നതിനനുസരിച്ച് ഉണ്ടാകുന്നതാണ് പ്രൈമറി. ഇതു സഹോദരങ്ങളില്‍ കാണാനുള്ള സാധ്യതയും തലമുറയിലൂടെ കൈമാറി വരാനുള്ള സാധ്യതയും കൂടുതലാണ്. ശരീരഭാരം കൂടുന്നത്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, മുന്‍പ് സംഭവിച്ച പരുക്കുകള്‍ എന്നിവ ഇതിന് ആക്കംകൂട്ടുന്നു. അടുത്തത് സെക്കന്‍ഡറി ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. ഇതു ചെറുപ്രായക്കാരിലും കാണപ്പെടുന്നു. പ്രമേഹരോഗം, ജനിതക വൈകല്യങ്ങള്‍, സന്ധികളിലെയും അതിനു ചുറ്റുപാടുമായി ഉണ്ടാകുന്ന അണുബാധ, പരുക്ക് എന്നിവയാണു പ്രധാന കാരണങ്ങള്‍.
തേയ്മാനത്തെ കുറിച്ചു പറയണമെങ്കില്‍ ആദ്യം സന്ധികളുടെ ഘടനാശാസ്ത്രം പറയണം. രണ്ട് എല്ലുകള്‍ ചേരുന്നിടത്താണു സന്ധി രൂപപ്പെടുന്നത്. എല്ലുകള്‍ക്കിടയില്‍ അവയെ പൊതിഞ്ഞുകൊണ്ട് തരുണാസ്ഥിയും സൈനോവിയല്‍ ഫ്‌ളൂയിഡും ഉണ്ട്. ഇതു കൂടാതെ എല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്‌നായുക്കള്‍ അഥവാ ഠലിറീി െഉണ്ട്.
ഇനി ഓസ്റ്റിയോ ആര്‍ത്രൈറ്റിസില്‍ സംഭവിക്കുന്നതു പറയാം. സന്ധികളിലെ തരുണാസ്ഥിയിലുണ്ടാകുന്ന പരുക്കോ, മറ്റു സന്ധീ കോശങ്ങള്‍ക്കുണ്ടാകുന്ന ഘടനാപരമായ പരുക്കുകളോ ആണു പ്രധാനമായും ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനു തുടക്കം കുറിക്കുന്നത്. തരുണാസ്ഥിയിലെ കോലാജിന്‍, പ്രോട്ടിയോ ഗ്ലൈക്യാന്‍ എന്നീ ഘടകങ്ങളിലുണ്ടാകുന്ന വ്യതിയാനമാണു തരുണാസ്ഥിയുടെ നാശത്തിനുള്ള പ്രധാന കാരണം. സ്‌നായുക്കള്‍ക്കും സൈനോവിയല്‍ ഫ്‌ളൂയിഡിനും കട്ടി കൂടുന്നതാണു മറ്റൊരു കാരണം. സന്ധികളില്‍ നാശം സംഭവിക്കുന്ന തരുണാസ്ഥിക്കു പകരമായി പുതു അസ്ഥികള്‍ സ്വാഭാവികമായി ഉണ്ടാകുന്നു. ഇവ പക്ഷെ സന്ധികളില്‍ വേദനയ്ക്കു കാരണമാകുന്നു.
എക്‌സ്‌റേ, എം.ആര്‍.ഐ ടെസ്റ്റ് (ങഞക ലേേെ) എന്നിവയിലൂടെ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സ്ഥിരീകരിക്കാം. സ്ഥിരീകരിച്ചതിനുശേഷം ചികിത്സയിലേക്കു കടക്കാം. വന്നുകഴിഞ്ഞ തേയ്മാനത്തെ പൂര്‍വസ്ഥിതിയിലേക്കു കൊണ്ടുപോകാന്‍ കഴിയില്ലെങ്കിലും, തേയ്മാനം കൂടുതലായി ഉണ്ടാകുന്നതു തടയാനും അതിന്റെ വേഗത കുറക്കാനും ആധുനിക വൈദ്യശാസ്ത്രത്തിനു കഴിയും. പറയുന്നതുപോലെ എളുപ്പമല്ലെങ്കിലും ശരീരവണ്ണം കുറയ്ക്കലാണു പ്രധാനമായും ചെയ്യേണ്ടത്. അടുത്തത് വ്യായാമമാണ്. ശരിയായ വ്യായാമം വഴി പേശികളുടെയും സ്‌നായുക്കളുടെയും പ്രവര്‍ത്തനക്ഷമതയും ബലവും വര്‍ധിപ്പിക്കാന്‍ സാധിക്കുന്നു. ഇതുവഴി സന്ധികള്‍ക്കുമേല്‍ വന്നുവീഴുന്ന ഭാരവും സന്ധികള്‍ക്കു ചെയ്യേണ്ടി വരുന്ന പ്രവൃത്തിഭാരവും കുറയ്ക്കാന്‍ സാധിക്കുന്നു. വേദനാസംഹാരികളാണ് അടുത്തത്. ഇവ താല്‍ക്കാലിക ആശ്വാസം തരുന്നു. മുട്ടിനിടുന്ന ഉറകളും ഉപയോഗിച്ചുവരുന്നുണ്ട്. സന്ധികളില്‍ നല്‍കുന്ന ഗ്ലുക്കോകോര്‍ട്ടികൊയ്ഡ് (ഏഹൗരീരീൃശേരീശറ) ഇന്‍ജക്ഷനുകളും ചെറിയ സമയത്തേക്ക് (ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ) വേദന കുറയാന്‍ സഹായിക്കുന്നു. തേയ്മാനം കൂടുതലായി സംഭവിച്ച അവസരങ്ങളില്‍ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും ചെയ്യുന്നുണ്ട്. ഏറ്റവും നൂതനമായ കോശങ്ങളുടെ പുനരുജ്ജീവന ചികിത്സയ്ക്ക് (ഞലഴലിലൃമശേീി വേലൃമു്യ) ഇന്നു പ്രാധാന്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

വാല്‍ക്കഷ്ണം: വര്‍ഷങ്ങള്‍ പഴക്കമുള്ള ദിനോസറുകളുടെ ഫോസിലുകളില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ തെളിവുകള്‍ കണ്ടെത്തിയതു കൊണ്ട് അലൂമിനിയവുമായും അജിനോമോട്ടോയുമായും ഫ്രിഡ്ജില്‍ വച്ച ഭക്ഷണവുമായും ഇതിനു ബന്ധമുണ്ടാവില്ലെന്നു വിചാരിക്കാമല്ലേ?

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.