2018 April 08 Sunday
ഇത് നിന്റെ പാത, നീ തനിച്ചും.മറ്റുള്ളവര്‍ ഒപ്പം നടന്നേക്കാം; എന്നാല്‍, നിനക്കുവേണ്ടി നടക്കാന്‍ നിനക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല.
ജമാലുദ്ദീന്‍ റൂമി

സന്ദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള സംവിധാനവുമായി ഫേസ്ബുക്കും

 

അയച്ച സന്ദേശങ്ങള്‍ ഉടനെ തിരിച്ചെടുക്കാനുള്ള വാട്‌സ്ആപ്പിന്റെ പുത്തന്‍ ഫീച്ചറിന് വന്‍ജനപ്രീതിയാണ് ലഭിച്ചത്. നമ്മളില്‍നിന്ന് അറിയാത്തെ പോയ സന്ദേശങ്ങള്‍ അല്ലെങ്കിലും പൂര്‍ണമാകാത്ത സന്ദേശങ്ങള്‍ തുടങ്ങിയവ സുഹൃത്തുക്കള്‍ കാണുന്നതിന് മുന്‍പേ ഒഴിവാക്കാന്‍ വാട്‌സ് ആപ്പിലെ ഈ പുത്തന്‍ ഫീച്ചറിന്റെ പ്രത്യേകത.
ഇത്തരത്തിലൊരു സംവിധാനം ഫേസ്ബുക്ക് മെസഞ്ചറിലും ഉടനെത്തുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. ഈ സംവിധാനം മെസഞ്ചര്‍ ആപ്പില്‍ സജ്ജീകരിക്കുന്നതിനുള്ള പ്രവൃത്തികള്‍ മാസങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ചതായാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.
ഇത്തരത്തില്‍ ഫേസ്ബുക്ക് സി.ഇ.ഒ കമ്പനിയുടെ ചില ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശങ്ങള്‍ പിന്‍വലിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സംവിധാനം ഉടനെ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാകുന്ന തരത്തില്‍ വിപുലീകരിക്കുമെന്നാണ് ഫേസ്ബുക്ക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ നവംബറിലാണ് സന്ദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള സംവിധാനം വാട്‌സ്ആപ്പില്‍ സജ്ജീകരിച്ചത്. ലോകോത്തര സോഷ്യല്‍ വെബ്‌സൈറ്റായ ഫേസ്ബുക്ക് ഇത്തരത്തിലൊരു ഓഫ്ഷന്‍ മെസഞ്ചറില്‍ സജ്ജീകരിച്ചാല്‍ വന്‍ജനപ്രീതി ലഭിക്കുമെന്നു തന്നെയാണ് വിലയിരുത്തല്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.