2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സനില്‍ ഫിലിപ്പ് കുടുംബസഹായ സമിതി രൂപീകരിച്ചു

കൊച്ചി: വാഹനാപകടത്തില്‍ മരണമടഞ്ഞ ന്യൂസ് 18 സീനിയര്‍ റിപ്പോര്‍ട്ടര്‍ സനില്‍ ഫിലിപ്പിന്റെ കുടുംബസഹായസമിതി രൂപീകരിച്ചു. എറണാകുളം പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ രവികുമാര്‍ അധ്യക്ഷത വഹിച്ചു.
ജയ് ഹിന്ദ്  ടി.വി ബ്യൂറോ ചീഫ് ബിപിന്‍ പീറ്റര്‍ കണ്‍വീനറും പി.ടി തോമസ് എം.എല്‍.എ മുഖ്യ രക്ഷാധികാരിയായും എം.എല്‍.എമാരായ  ഹൈബി ഈഡന്‍, കെ.ജെ മാക്‌സി എന്നിവരെ രക്ഷാധികാരിയായും 33 അംഗകമ്മറ്റി രൂപീകരിച്ചു. ഈ മാസം 30-ന് സഹായനിധി നല്‍കത്തക്ക വണ്ണം സബ് കമ്മറ്റികള്‍ക്കും രൂപം നല്‍കി.
മൊത്തം പരിപാടികളുടെ കോ-ഓര്‍ഡിനേറ്ററായി മീഡിയാ വണ്ണിലെ സനൂപിനേയും യോഗം ചുമതലപ്പെടുത്തി. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ സ്വാഗതവും പ്രസ്‌ക്ലബ്ബ് ട്രഷറര്‍ പി.എ  മെഹ്ബൂബ് നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.