2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സദാനന്ദന്‍ മാസ്റ്റര്‍ ഇത് ജീവിക്കുന്ന രക്തസാക്ഷി…

കാസര്‍കോട്: രാഷ്ട്രീയ അക്രമത്തില്‍ ഇരുകാലുകളും തകര്‍ന്ന് കൃത്രിമ കാലുകളുമായി ജീവിക്കുന്ന, കൂത്തുപറമ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സദാനന്ദന്‍ മാസ്റ്ററുടെ കൈ ഉയര്‍ത്തിപിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വികാരഭരിതനായി ഇങ്ങനെ പറഞ്ഞു; ‘ഇത് ജീവിക്കുന്ന രക്തസാക്ഷി…..’ പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള വികാരം കണ്ട വിദ്യാനഗറിലെ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ഒരു നിമിഷം സ്തബ്ധരായി.
കാസര്‍കോട് ഇതുവരെ കാണാത്ത റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് വേദിയിലുണ്ടായിരുന്ന സദാനന്ദന്‍ മാസ്റ്ററുടെ വലത് കൈ പിടിച്ച് പ്രധാനമന്ത്രി ഉയര്‍ത്തിയത്. തന്റെ കൈ പിടിച്ചുയര്‍ത്തി പ്രധാനമന്ത്രി പ്രസംഗവേദിക്കരികില്‍ നിന്നപ്പോള്‍ സദാനന്ദന്‍ മാസ്റ്ററും ഒരു നിമിഷം പകച്ചുപോയി.
‘ഇത് സദാനന്ദന്‍ മാസ്റ്ററാണ്. ജീവിച്ചിരിക്കുന്ന രക്തസാക്ഷി. കേരളത്തില്‍ പാര്‍ട്ടിക്ക് വേണ്ടി മരിച്ച് ജീവിച്ച ഇത്തരം നേതാക്കളുണ്ടെന്ന് ഡല്‍ഹിയിലുള്ള പലര്‍ക്കുമറിയില്ല. താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രത്തെ പിന്തുടര്‍ന്നതിന്റെ പേരില്‍ സാമൂഹിക പ്രവര്‍ത്തകനായ സദാനന്ദന്‍ മാസ്റ്ററുടെ കാലുകള്‍ വെട്ടിയെടുക്കുകയായിരുന്നു. കേരളത്തിലെ അക്രമരാഷ്ട്രീയത്തിന്റെ ഇരയാണിദ്ദേഹം.’ ശബ്ദമുയര്‍ത്തി, വികാരഭരിതനായി നാലുപാടും നോക്കി പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ വേദി ഒന്നടങ്കം എഴുന്നേറ്റ് നിന്നു. ഇത് ഡല്‍ഹിയിലുള്ള പത്രപ്രവര്‍ത്തകര്‍ അറിയണം. ഇങ്ങനെ ഒരാള്‍ ജീവിച്ചിരിപ്പുണ്ടെന്ന്,
‘അക്രമരാഷ്ട്രീയം ഉപേക്ഷിക്കണം. വികസനരാഷ്ട്രീയം നെഞ്ചോടു ചേര്‍ത്തുപിടിക്കണം.’ അദ്ദേഹം പറഞ്ഞു.
1994 ജനുവരി 25ന് രാത്രിയാണ് സഹോദരിയുടെ വിവാഹ നിശ്ചയം ക്ഷണിച്ച് ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് സദാനന്ദന്‍ മാസ്റ്റര്‍ക്ക് നേരെ അക്രമമുണ്ടായത്. കേരളത്തിലെ സി.പി.എമ്മിന്റെ അക്രമരാഷ്ട്രിയത്തിന് ഉദാഹരണമായി എടുത്തുകാണിക്കുകയായിരുന്നു സദാനന്ദന്‍ മാസ്റ്ററെ..
പടം—കാസര്‍കോട് എന്‍.ഡി.എ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കാലുകള്‍വെട്ടിയിട്ടും ജീവിതം നയിക്കുന്ന സ്ഥാനാര്‍ഥി സദാനന്ദന്‍ മാസ്റ്ററെ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും കൈചേര്‍ത്തുയര്‍ത്തി പരിചയപ്പെടുത്തുന്നു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.