2020 February 20 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സത്യപ്രതിജ്ഞാ ദിനത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്കും ജാഥക്കും അനുമതിയില്ല

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് പുതിയ മന്ത്രിസഭാഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന നാളെ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്കും ജാഥകള്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ല. ഹൊസ്ദുര്‍ഗ് താലൂക്കില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. 

നിയമലംഘനം നടത്തി പ്രകടനങ്ങളും, ബൈക്ക് റാലികളും നടത്തുന്നവരെ കര്‍ശനമായി നേരിടുമെന്ന് ആര്‍.ഡി.ഒ, പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പറഞ്ഞു.
ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാന പ്രകാരം നാളെ ആഹ്ലാദ പ്രകടനങ്ങളും മറ്റും ഉണ്ടാകില്ലെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ യോഗത്തില്‍ അധികൃതര്‍ക്ക് ഉറപ്പു നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News