2017 January 17 Tuesday
എല്ലാ മനുഷ്യരേയും കാണുക, ചുരുക്കം പേരെമാത്രം ശ്രവിക്കുക
-ഷേക്‌സ്പിയര്‍

സഞ്ജു സാംസണ് കെ.സി.എയുടെ താക്കീത്

SanjuSamson_T20_WI

തിരുവനന്തപുരം: മുന്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം ക്യാപ്റ്റനും നിലവിലെ ഇന്ത്യന്‍ താരവുമായ സഞ്ജു സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്. മോശം പെരുമാറ്റത്തെത്തുടര്‍ന്നാണ് താക്കീത് നല്‍കിയത്.

തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് സഞ്ജു എഴുതി നല്‍കിയിട്ടുണ്ടെന്ന് കെ.സി.എ ഭാരവാഹികള്‍ പറഞ്ഞു. സഞ്ജുവിന്റെ അഛന്‍ സാംസണ്‍ വിശ്വനാഥിനും അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഛന്‍ സഞ്ജുവിന്റെ പരിശീലകനുമായും കെ.സി.എ ഭാരവാഹികളുമായും ബന്ധപ്പെടരുതെന്നും കളിസ്ഥലങ്ങളിലേക്ക് അനുവാദമില്ലാതെ പ്രവേശിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ ഗോവയ്‌ക്കെതിരേയുള്ള മത്സരത്തിനിടെ മോശമായി പെരുമാറിയതിനാണ് സഞ്ജുവിനെതിരേ നടപടിയെടുത്തത്.