2019 January 21 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

സഞ്ജയ് ബംഗാര്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിനെ നിയമിച്ചു. ഇടക്കാല പരിശീലകനായാണ് ഇദ്ദേഹത്തെ നിയമിച്ചത്. ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായി മുന്‍ താരം രാഹുല്‍ ദ്രാവിഡിനെ നിയമിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. അതിനിടയ്ക്കാണ് ബംഗാറിന്റെ നിയമനം. ഫില്‍ഡിങ് കോച്ച് ആയി അഭയ് ശര്‍മയെ നിയമിച്ചു. നിലവില്‍ ഇന്ത്യന്‍ അണ്ടര്‍ 19, എ ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു വരികയാണ അഭയ് ശര്‍മ. ജൂണ്‍ ഒന്നു മുതല്‍ 22 വരെ നടക്കുന്ന സിംബാബ്‌വെ പര്യാടനത്തില്‍ മൂന്നു ഏകദിനങ്ങളും മൂന്നു ട്വന്റി 20 മല്‍സരങ്ങളുമാണുള്ളത്.
ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച ബംഗാര്‍ നിലവില്‍ ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.