2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് വയലടയും മുള്ളന്‍പാറയും

കിനാലൂര്‍: പനങ്ങാട് പഞ്ചായത്തിലെ വയലട, മുള്ളന്‍പാറ വ്യൂപോയിന്റില്‍ വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു. പ്രകൃതിയുടെ വിസ്മയ കാഴ്ചകള്‍ മനോഹാരിത പകരുന്ന പ്രദേശത്തെ ഹരിതവനവും കാട്ടരുവികളുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് രണ്ടായിരത്തിലധികം ഉയരത്തിലാണ് വയലട മല സ്ഥിതി ചെയ്യുന്നത്. പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്നവര്‍ക്ക് പുറമെ ആല്‍ബങ്ങളും ടെലിഫിലിമുകളുമെല്ലാം ഷൂട്ട് ചെയ്യാനും ഇവിടേക്ക് ആളുകളെത്തുന്നുണ്ട്. മുള്ളന്‍പാറക്ക് മുകളില്‍ നിന്നാല്‍ കക്കയം ഡാമും പേരാമ്പ്ര കൂരാച്ചുണ്ട് ടൗണ്‍ പ്രദേശങ്ങളും കാണാം. വയലടയെ അടുത്തറിഞ്ഞവര്‍ ഇവിടെ സ്ഥിരം സന്ദര്‍ശകരാണെങ്കിലും മിക്കവര്‍ക്കും പ്രദേശത്തെക്കുറിച്ച് കാര്യമായ അറിവില്ല. കേട്ടറിഞ്ഞ് അന്യസംസ്ഥാനത്തു നിന്നുള്ള വിനോദസഞ്ചാരികളും കോഴിക്കോട് ജില്ലയിലെ ‘ഗവി’യായ ഇവിടം സന്ദര്‍ശിക്കാനെത്താറുണ്ട്.

പേര് സൂചിപ്പിക്കുന്നതു പോലെ മുള്ളുകള്‍ നിറഞ്ഞ പാതയാണ് മുള്ളന്‍പാറയിലേത്. കാല്‍നടയായുള്ള മലകയറ്റം സഞ്ചാരികളുടെ ഓര്‍മയില്‍ നിന്നു ഒരിക്കലും മായില്ല. കുത്തനെയുള്ള മലകയറിയെത്തുക മുള്ളുകള്‍ പുതച്ച പറയുടെ മുകളിലാണ്. ബാലുശ്ശേരിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് വയലട. മൗണ്ട് വയലട വ്യൂ പോയന്റ്, ഐലന്റ് വ്യൂ മുള്ളന്‍പാറ, കോട്ടക്കുന്ന് വ്യൂ പോയന്റ് എന്നീ മുനമ്പുകള്‍ പ്രകൃതിയുടെ സുന്ദര ദൃശ്യങ്ങളാണ് സമ്മാനിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ നിന്ന് ബാലുശ്ശേരിയിലേക്ക് 25 കിലോമീറ്ററാണുള്ളത്. കൊയിലാണ്ടിയില്‍ നിന്ന് 20 കിലോ മീറ്ററുള്ള വയലടയിലേക്ക് വളരെ കുറച്ച് ബസുകള്‍ മാത്രമേയൊള്ളൂ.

സ്വന്തമായി വാഹനം സംഘടിപ്പിച്ചു വരുന്നതാണ് കൂടുതല്‍ സൗകര്യം. തലയോട്ട് വയലട പാത നിര്‍മാണം പൂര്‍ത്തിയായതോടെ ഇവിടെക്കുള്ള യാത്ര എളുപ്പമായിട്ടുണ്ട്. ബാലുശ്ശേരി വഴിയുള്ള യാത്ര വളരെ രസകരമാണ്. വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയുമുള്ള മലമ്പാതകള്‍. പാതയുടെ ഇരുവശത്തും കൊക്കകളും മലയിടുക്കുകളും അതിനിടയിലൂടെ ഒലിച്ചിറങ്ങുന്ന കാട്ടരുവികളും കാണാം. ചില പ്രദേശങ്ങളില്‍ തേയില, റബര്‍ പോലുള്ള കൃഷികളുമുണ്ട്.
വയലട മലനിരയില്‍ ഏറ്റവും ഉയരമുള്ള കോട്ടക്കുന്ന് മലയിലെ കാലാവസ്ഥയും പ്രകൃതി ഭംഗിയും ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. വൈദുതി ഉല്‍പാദനത്തിനു ശേഷം കക്കയം ഡാമില്‍ നിന്ന് പുറത്തേക്കു വിടുന്ന വെള്ളവും അതിനു ചുറ്റുമുള്ള കാടും വ്യത്യസ്ത കാഴ്ചയയൊരുക്കുന്നു. മലമുകളില്‍ നിന്ന് ഒഴുകിയെത്തുന്ന നീരുറവയും തട്ടുകളായുള്ള മലയും വയലടയുടെ പ്രത്യേകതയാണ്. ആകാശ നീലിമയും കാട്ടുപച്ചയും നീരുറവകളും സംഗമിക്കുന്ന വയലടയുടെ ദൃശ്യങ്ങള്‍ സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരും. പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഒരു കോടി രൂപ മുടക്കി മണ്ഡലത്തില്‍ നടപ്പാക്കുന്ന ടൂറിസം കോറിഡോര്‍ പദ്ധതിയില്‍ വയലടയെ ഉള്‍പ്പെടുത്തിയതും ധനമന്ത്രിയുടെ സന്ദര്‍ശനവും ഹൈഡ്രോ ടൂറിസം പദ്ധതിയ ും ഈ മലയോര മേഖലക്ക് കൂടുതല്‍ ഉണര്‍വേകിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News