2018 February 17 Saturday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

സഞ്ചാരികളെ ടൂറിസം കേന്ദ്രങ്ങളിലെത്തിക്കാന്‍ ബസ് ടൂര്‍ പദ്ധതി

 

തിരുവനന്തപുരം: ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളെ നേരിട്ട് എത്തിക്കാന്‍ വിനോദ സഞ്ചാര വികസന കോര്‍പ്പറേഷന്‍ ബസ് ടൂര്‍ പദ്ധതി ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് 15ന് രാവിലെ 10.30ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബസ്സ് ഫ്‌ളാഗ് ഓഫ് ചെയ്യും.
ഗ്ലോറിയസ് തിരുവനന്തപുരം, മെസ്മറൈസിങ്ങ് കന്യാകുമാരി, റിഫ്രഷിങ് പൊന്‍മുടി, കൊച്ചി സ്‌പ്ലെണ്ടിണ്ട്, അള്‍മറ്റ് കൊച്ചി എന്നിങ്ങനെ അഞ്ച് ടൂറുകളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. 24 സീറ്റ് വീതമുള്ള എ.സി ലക്ഷ്വറി ബസ്സുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. മൂന്ന് ബസുകള്‍ക്കായി 1കോടി 35 ലക്ഷം രൂപയാണ് ചിലവഴിച്ചത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.