2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

സച്ചിന്റെ മറ്റൊരു റെക്കോര്‍ഡിനൊപ്പം കോഹ്‌ലി

ന്യൂഡല്‍ഹി: ഏകദിന നായകനായുള്ള അരങ്ങേറ്റം 27ാം സെഞ്ച്വറിയിലൂടെ അവിസ്മരണീയമാക്കിയ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മറ്റൊരു റെക്കോര്‍ഡിനൊപ്പമെത്തി. വിജയ ലക്ഷ്യം പിന്തുടരുമ്പോള്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ സച്ചിന്റെ റെക്കോര്‍ഡിനൊപ്പമാണ് കോഹ്‌ലിയും തന്റെ പേര് എഴുതി ചേര്‍ത്തത്. ഇരുവര്‍ക്കും 17 സെഞ്ച്വറികള്‍ വീതമാണുള്ളത്. 96 ഇന്നിങ്‌സുകളില്‍ നിന്നാണു കോഹ്‌ലിയുടെ നേട്ടമെങ്കില്‍ സച്ചിന് 232 ഇന്നിങ്‌സുകളാണ് കളിക്കേണ്ടി വന്നത്.
15 ഇന്നിങ്‌സിനിടെ അഞ്ചാം സെഞ്ച്വറിയിലെത്തിയ കോഹ്‌ലി ഇക്കാര്യത്തില്‍ സൗരവ് ഗാംഗുലി സ്ഥാപിച്ച റെക്കോര്‍ഡ് മറികടന്നു. ഗാംഗുലി 27 ഇന്നിങ്‌സുകള്‍ക്കിടയിലാണ് അഞ്ചു സെഞ്ച്വറികള്‍ നേടിയത്. 122 റണ്‍സ് നേടിയ കോഹ്‌ലി ഒരു ഇന്ത്യന്‍ നായകന്‍ ഇംഗ്ലണ്ടിനെതിരേ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറിനുടമയായി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.