
റിയാദ്: യമനില്‍ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഹൂതി കമാന്‍ഡറടക്കം പതിനാറു വിമത സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഹൂതി സൈനിക വിഭാഗം കമാന്‍ഡര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്‍ മാലിക് ആത്തിഫ് ആണ് കൊല്ലപ്പെട്ടത്.
ഹുദൈദ തുറമുഖ നഗരത്തിനു സമീപമുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ള വിവിധ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായ വ്യോമാക്രമണമാണ് സഖ്യസേന നടത്തുന്നത്.