2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സക്‌സസ്‌സേന

 

 

 

തിരുവനന്തപുരം: ജലജ് സക്‌സേനയുടെ ഏഴുവിക്കറ്റ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ രഞ്ജി ട്രോഫിയില്‍ ആദ്യ വിജയം നേടി കേരളം. തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനെ 21 റണ്‍സിനാണ് കേരളം വീഴ്ത്തിയത്. സ്‌കോര്‍: കേരളം 227, 136. പഞ്ചാബ് 218, 124. രണ്ടാം ഇന്നിങ്‌സില്‍ പഞ്ചാബിന് ജയിക്കാന്‍ വെറും 146 റണ്‍സ് വേണ്ട നിലയില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് സക്‌സേന വിജയം കേരളത്തിന് സമ്മാനിച്ചത്. നേരത്തേ, ആദ്യ ഇന്നിങ്‌സില്‍ എം.ഡി നിധീഷും ഏഴ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
അഞ്ച് മത്സരങ്ങളില്‍നിന്നാണ് കേരളം ആദ്യ വിജയം സ്വന്തമാക്കിയത്. ജയത്തോടെ കേരളം ആറ് പോയിന്റും സ്വന്തമാക്കി. ചെറിയ വിജയലക്ഷ്യവുമായാണ് പഞ്ചാബ് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്. ഒരുഘട്ടത്തില്‍ എട്ടിന് 89 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട പഞ്ചാബിനുവേണ്ടി മായങ്ക് മര്‍കണ്ഡെ (73 പന്തില്‍ 23), സിദ്ധാര്‍ഥ് കൗള്‍ (29 പന്തില്‍ 22) എന്നിവര്‍ പ്രതിരോധം തീര്‍ത്തു.
ഇവര്‍ ചേര്‍ന്ന് 33 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും കൗളിനെ പുറത്താക്കി നിധീഷ് കേരളത്തെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. സക്‌സേനയുടെ പന്തില്‍ മര്‍കണ്ഡെയും കീഴടങ്ങിയപ്പോള്‍ കേരളത്തിന് സീസണിലെ ആദ്യ ജയം.
നേരത്തെ അഞ്ചിന് 88 എന്ന നിലയില്‍ നിന്ന് ബാറ്റിങ് തുടര്‍ന്ന കേരളത്തിന്റെ അവശേഷിച്ച അഞ്ചു വിക്കറ്റ് 48 റണ്‍സെടുക്കുന്നതിനിടെ വീണു. പിന്നീടാണ് ബൗളിങ്ങില്‍ കേരളം വിസ്മയം തീര്‍ത്തത്. ഇന്നലെ മുഹമ്മദ് അസ്ഹറുദ്ദീന്റെ (27) ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 130 കടന്നത്. 31 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. സല്‍മാന്‍ നിസാറിന്റെ (28) പ്രകടനവും നിര്‍ണായകമായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.