2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സഊദി രണ്ടാം കിരീടാവകാശിയുമായി വൈറ്റ് ഹൗസ് കൂടിക്കാഴ്ച്ചക്കൊരുങ്ങുന്നു 

സലാം കൂടരഞ്ഞി 
 റിയാദ്: സഊദി രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി ട്രംപ് ഭരണകൂടം ഉടൻ കൂടിക്കാഴ്ച്ച നടത്തുമെന്ന് റിപ്പോർട്ട്. യുദ്ധം രൂക്ഷമായ യമനിലെ സ്ഥിതി ഗതികൾ വിലയിരുത്തി വേണ്ട നടപടികൾ കൈക്കൊള്ളാനാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ. യമനിലെ ഔദ്യോഗിക സർക്കാരിന് വേണ്ടി സഊദിയുടെ നേതൃത്വത്തിൽ കനത്ത യുദ്ധം നടക്കുന്നതിനിടെ യമനിലെ മറ്റൊരു ശക്തി വിഭാഗമായ അൽ ഖാഇദക്കെതിരെ അടുത്തിടെ അമേരിക്ക ആക്രമണം ശക്തമാക്കിയിരുന്നു. ട്രംപ് ഭരണകൂടം യമനിലെ യുദ്ധത്തിൽ കൂടുതൽ കൈകടത്തൽ നടത്താൻ ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഏതാനും ആഴ്ച്ചകൾക്കുള്ളിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ യമനിലെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് സംയുക്ത തീരുമാനം ഉണ്ടാകും.  കഴിഞ്ഞ മാസം അമേരിക്കൻ സെനറ്റർ ജോൺ മക്കെയിനുമായി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News