2019 August 25 Sunday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

സഊദി മന്ത്രിസഭയില്‍ വീണ്ടും അഴിച്ചു പണി

ജിദ്ദ: സഊദി മന്ത്രി സഭയിലും മറ്റു ചില മേഖലകളിലും ചില മാറ്റങ്ങളും നിയമനങ്ങളും നടത്തിക്കൊണ്ട് സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. ഇസ്‌ലാമിക കാര്യ സഹമന്ത്രി ഡോ: തൗഫീഖ് അസുദൈരിയെ പ്രസ്തുത സ്ഥാനത്ത് നിന്ന് ഒഴിവാക്കി.
എന്‍ജിനീയര്‍ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്‍ ഓഹലിയെ ജനറല്‍ അതോറിറ്റി ഫോര്‍ മിലിറ്ററി ഇന്‍ഡസ്റ്റ്രി ഗവര്‍ണറായി നിയമിച്ചും രാജവിഞ്ജാപനം നടത്തി.

ഡോ: സഅദ് ബിന്‍ സൗദ് ബിന്‍ മാജിദിനെ ഉന്നത റാങ്കോടു കൂടി വിദ്യാഭ്യാസ ഡെപ്യൂട്ടി മന്ത്രിയായി നിയമിച്ചു. അബ്ദുറഹ്മാന്‍ ബിന്‍ അഹ്മദ് ബിന്‍ ഹംദാന്‍ അല്‍ ഹര്‍ബിയെ ജനറല്‍ അതോറിറ്റി ഫോര്‍ ഫോറീന്‍ ട്രേഡ് ഗവര്‍ണറായി നിയമിച്ചു.

ഡോ: ഹാതിം ബിന്‍ ഹസന്‍ ബിന്‍ ഹംസ അല്‍ മര്‍സൂകിയെ യൂനിവേഴ്‌സിറ്റി എജുക്കേഷന്‍, റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ ഡെപ്യൂട്ടി മന്ത്രിയായി ഉന്നത റാങ്കോടെ നിയമിച്ചു. എന്‍ജിനീയര്‍ മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അല്‍ ജാസറിനെ തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പ് ഡെപ്യൂട്ടി മന്ത്രിയായും നിയമിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News