2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദി ബജറ്റ് അവതരിപ്പിച്ചു: 1020 ബില്യൺ റിയാൽ ചിലവും 833 ബില്യൺ റിയാൽ വരവും 

വിദേശികളുടെ ലെവിയിൽ മാറ്റം വരുത്താൻ ഉദ്ദേശമില്ലെന്ന് ധനമന്ത്രി 

അബ്‌ദുസ്സലാം കൂടരഞ്ഞി

റിയാദ്: സാമ്പത്തിക അടിത്തറ ശക്തമാണെന്ന് വിളിച്ചോതി സഊദി അറേബ്യ അടുത്ത വർഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിച്ചു. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ തലസ്ഥാന നഗരിയിലെ രാജകൊട്ടാരത്തിൽ ചേർന്ന അടിയന്തിര മന്ത്രി സഭ യോഗം ബജറ്റിന് അംഗീകാരം നൽകി. 1020 ബില്യൺ റിയാൽ നീക്കിവെച്ച ബജറ്റിൽ പ്രതീക്ഷിക്കുന്ന പൊതുവരുമാനം 833 ബില്യൺ റിയാലാണ്. 187 ബില്യൺ റിയാലാണ് കമ്മി കണക്കാക്കുന്നത്. ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ ആണ് പുതിയ ബജറ്റ് അവതരിപ്പിച്ചത്.
     രാജ്യത്തിന്റെ സാമ്പത്തിക വികസന കാര്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതാണ് പുതിയ ബജറ്റ്. എണ്ണയിതര വരുമാനം വർധിപ്പിക്കുന്ന പദ്ധതികളുടെ വിജയമാണ് ബജറ്റ് നൽകുന്ന സൂചന. പുതിയ ബജറ്റിലും ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകുന്നു. ആരോഗ്യ, സാമൂഹിക വികസന മേഖലക്ക് 167 ബില്യൺ റിയാലും വിദ്യാഭ്യാസ മേഖലക്ക് 193 ബില്യൺ റിയാലും നീക്കിവെച്ചിട്ടുണ്ട്. ആകെ ബജറ്റിന്റെ 35 ശതമാനവും ആരോഗ്യ, സാമൂഹിക വികസന, വിദ്യാഭ്യാസ മേഖലകൾക്കാണ് നീക്കിവെച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
       രാജ്യത്ത് സുരക്ഷയും സമാധാനവും ഭദ്രതയും നിലനിൽക്കുന്നതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു. ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് മുഴുവൻ വിഭവങ്ങളും ശേഷികളും പ്രയോജനപ്പെടുത്തി പ്രവർത്തനം തുടരുമെന്ന്  സൽമാൻ രാജാവ് പറഞ്ഞു.

സഊദി ധനമന്ത്രി

      അതേസമയം, വിദേശികള്‍ക്കുള്ള ലെവിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. 2019 ലെ ബജറ്റ് ചിലവിനേക്കാൾ കുറവായിരിക്കും 2020 ൽ ഉണ്ടായിരിക്കുക. സ്വകാര്യ മേഖലയെ പരിപോഷിപ്പിക്കുന്ന പദ്ധതികൾ തുടരും. സർക്കാർ തുടരുമെന്നും മന്ത്രി പറഞ്ഞു.
ഇതോടെ പുതിയ സൗദി ബജറ്റിൽ ലെവി സംബന്ധിച്ച് എന്തെങ്കിലും പുതിയ അനുകൂല പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.