2018 February 22 Thursday
തന്റെ കൂടി സമ്മതമില്ലാതെ സ്വസ്ഥനാവാന്‍ മനുഷ്യനു പറ്റില്ല.
മാര്‍ക്ക് ടൈ്വന്‍

സഊദി പ്രതിരോധ മന്ത്രാലയം തകര്‍ക്കാനുള്ള ഐ എസ് പദ്ധതി തകര്‍ത്തു; രണ്ട് ചാവേറുകളടക്കം നാലു പേര്‍ പിടിയില്‍

റിയാദ് : സഊദിയുടെ പ്രതിരോധ മന്ത്രാലയ ആസ്ഥാനം തകര്‍ക്കാനുള്ള ഐ.എസ് പദ്ധതി തകര്‍ത്തതായി സഊദി അറേബ്യ വ്യക്തമാക്കി. തലസ്ഥാന നഗരിയായ റിയാദിലെ പ്രതിരോധ മന്ത്രാലയത്തിലെ രണ്ട് കേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള പദ്ധതിയാണ് തകര്‍ത്തത്.തിങ്കളാഴ്ചയാണ് ഐ എസ് ഇതിനായുള്ള പദ്ധതി ആസൂത്രണം ചെയ്തത്. സംഭവത്തില്‍ രണ്ട് യമനി തീവ്രവാദികളെയും രണ്ട് സ്വദേശികളെയും പിടികൂടിയിട്ടുണ്ട്.

ചാവേറായി പൊട്ടിതെറിക്കാന്‍ തയ്യാറായി വന്ന രണ്ട് യമന്‍ പൗരന്മാരെയും ഇവരുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് സഊദി പൗരന്മാരെയുമാണ് പിടികൂടിയത്. ചാവേര്‍ ആക്രമണത്തിന് തയ്യാറാക്കി വെച്ചിരുന നിരവധി സ്‌ഫോടകവസ്തുക്കളും ഇവരില്‍ നിന്നും പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.