2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

സഊദി പൊതുമാപ്പ് ശനിയാഴ്ച്ച അവസാനിക്കും; ദീര്‍ഘിപ്പിക്കില്ലെന്ന ജവാസാത്ത്

ഇത് വരെ ഫൈനല്‍ എക്‌സിറ്റ് നേടിയവര്‍ അഞ്ചു ലക്ഷത്തോളം ആളുകള്‍

സലാം കൂടരഞ്ഞി

റിയാദ്: സഊദിയില്‍ അനധികൃതമായി തങ്ങുന്നവര്‍ക്ക് ശിക്ഷ കൂടാതെ സ്വദേശങ്ങളിലേക്ക് മടങ്ങി പോകാന്‍ അവസരം നല്‍കിയ മൂന്നു മാസത്തെ പൊതു മാപ്പിന് ശനിയാഴ്ച്ച അവസാനമാകും. ‘നിയമ ലംഘകരില്ലാതെ രാജ്യം’ എന്ന ലക്ഷ്യത്തോടെ മൂന്നു മാസം മുന്‍പാണ് സഊദി ഭരണാധികാരി അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് സേവനം പ്രഖ്യാപിച്ചത്. പൊതുമാപ്പ് കാലയളവില്‍ ഇത് വരെ ഇതുവരെ നാലേമുക്കാല്‍ ലക്ഷം നിയമ ലംഘകര്‍ പദവി ശരിയാക്കി ഫൈനല്‍ എക്‌സിറ്റ് നേടിയിട്ടുണ്ടെന്നും ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ പറഞ്ഞു. നിയമ ലംഘകര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ദീര്‍ഘിപ്പിക്കുന്നതിന് ആലോചനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജിസാന്‍ പ്രവിശ്യയില്‍ സന്ദര്‍ശനം നടത്തുന്ന ജവാസാത്ത് മേധാവി പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ നാസിര്‍ രാജകുമാരന്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുത്താണ് പൊതുമാപ്പ് ദീര്‍ഘിപ്പിക്കുന്നതിന് ആലോചനയില്ലെന്ന് വ്യക്തമാക്കിയത്. പൊതുമാപ്പിന് വളരെ കുറഞ്ഞ സമയം മാത്രമാണ് അവശേഷിക്കുന്നത് എന്ന കാര്യം കണക്കിലെടുത്ത് നിയമ ലംഘകരുടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ജവാസാത്ത് ഉദ്യോഗസ്ഥര്‍ക്ക് മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ നിര്‍ദേശം നല്‍കി. ഇതിനായി റമദാന്‍, പെരുന്നാള്‍ അവധി ദിനങ്ങളിലും ജവാസാത്ത് പ്രവര്‍ത്തനം ഉണ്ടാകുമെന്നു ജാവാസാത് നേരത്തെ തന്നെ അറിയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.