2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സഊദി പബ്ലിക് പ്രോസിക്യൂഷന്‍ കെട്ടിടത്തില്‍ അഗ്‌നിബാധ

റിയാദ്: സഊദിയിലെ പബ്ലിക് പ്രോസിക്യൂഷന്‍ കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ. കിഴക്കന്‍ പ്രവിശ്യയിലെ ദമാമിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും നാശനഷ്ടങ്ങളുടെ കണക്ക് പരിശോധിച്ച് വരികയാണെന്നും ഫയലുകള്‍ മുഴുവന്‍ ഇലക്‌ട്രോണിക്‌സ് സംവിധാനമായതിനാല്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഫയലുകള്‍ക്ക് കെട്ടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതര്‍ അറിയിച്ചു. ദമാം ജുബൈല്‍ റോഡിലെ കെട്ടിടത്തില്‍ ഞായറാഴ്ച്ച ഉച്ച കകഴിഞ്ഞാണ് സംഭവം. സംഭവത്തില്‍ കിഴക്കന്‍ പ്രവിശ്യ അമീര്‍ പ്രിന്‍സ് സഊദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അന്വേഷണത്തിന് ഉത്തരവിട്ടു. പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസ് പ്രവര്‍ത്തനം തിങ്കളാഴ്ച്ച സാധാരണ രീതിയില്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
രണ്ടു ഭാഗമായി കിടക്കുന്ന പത്തു നില കെട്ടിടത്തിലാണ് അപകടം. സംഭവം നടന്നയുടന്‍ സഊദി സിവില്‍ ഡിഫന്‍സിന്റെ ഇരുപത് ഫയര്‍ ഫൈറ്റിങ് യൂണിറ്റുകളും റെസ്‌ക്യൂ ടീമുകളും സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ അപകടങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് കിഴക്കന്‍ പ്രവിശ്യ സിവില്‍ ഡിഫന്‍സ് ഡയാക്റ്ററേറ്റ് വക്താവ് ലഫ്റ്റനന്റ് കേണല്‍ അബ്ദുല്‍ ഹാദി ബിന്‍ അലി അല്‍ ശഹ്‌റാനി പറഞ്ഞു. എയര്‍ കണ്ടീഷനില്‍ പെട്ടെന്നുണ്ടായ തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News