2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദി തൊഴില്‍ പ്രതിസന്ധി: ഇരുപത്തഞ്ച് പേരടങ്ങുന്ന ആദ്യ സംഘം മടങ്ങി

മലയാളികള്‍ ഇല്ല

അബ്ദുല്‍ സലാം കൂടരഞ്ഞി

റിയാദ്: തൊഴില്‍ പ്രശ്‌നത്തില്‍പെട്ട് സഊദിയില്‍ ദുരിതത്തില്‍ കഴിയുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘം സഊദിയില്‍ നിന്നും മടങ്ങി . 25 പേരടങ്ങുന്ന സംഘം ജിദ്ദയില്‍ നിന്നുമാണ് സഊദി എയര്‍ വിമാനത്തില്‍ വൈകീട്ട് ഡല്‍ഹിയിലേക്ക് മടങ്ങിയത്.
      ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രാവിലെ 10.20 നാണ് സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര തിരിച്ചത്. വൈകുന്നേരം ഇന്ത്യന്‍ സമയം ആറിനു ഡല്‍ഹിയില്‍ വിമാനമിറങ്ങും. സഊദി ഗവണ്‍മെന്റ് അനുവദിച്ച സൗജന്യ ടിക്കറ്റിലാണ് തൊഴിലാളികള്‍ സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. ഇവരുടെ യാത്രാ രേഖകളും ടിക്കറ്റുകളും ഇതിനകം തന്നെ തയ്യാറായിട്ടുണ്ടായിരുന്നു.
      ആദ്യ സംഘത്തില്‍ മലയാളികള്‍ ആരും ഉള്‍പ്പെട്ടിട്ടില്ല. നിലവില്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കാണ് യാത്ര തുടരാനായത്.  ഇരുനൂറോളം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നത്. യാത്രാ രേഖകള്‍ ശരിയാകുന്ന മുറക്ക് കൂടുതല്‍ പേരെ നാട്ടിലെത്തിക്കും. ഇവരുടെ മുടങ്ങിയ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നേടി നാട്ടിലേക്ക് യെ അയക്കുന്നതിന് ഇന്ത്യന്‍ എംബസിക്ക് ഇവര്‍ അധികാര പത്രം നല്‍കിയിട്ടുണ്ട്.
 എന്നാല്‍ പാസ്‌പോര്‍ട്ട്് കൈവശം ഇല്ലാത്തവര്‍ക്ക് കമ്പനികളില്‍ നിന്നും ഇവ വാങ്ങി നല്‍കാന്‍ എംബസി ശ്രമം തുടങ്ങിയിട്ടുണ്ട്. ശമ്പളം മുടങ്ങി ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും ഇടപെട്ടതിനെ തുടര്‍ന്ന് സഊദി ഭരണകൂടം അനുയോജ്യമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

സഊദി ഓജര്‍ കമ്പനി തൊഴിലാളികളാണ് നാട്ടിലേക്ക് തിരിക്കുന്നത്. ഏറെ നാളത്തെ ദുരിതത്തിന് ശേഷം  ഏറെ സന്തോഷത്തിലാണ് നാട്ടിലേക്ക് തിരിച്ചത്. തങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെട്ട എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.