2019 August 17 Saturday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സഊദി ടെലികോം, ഐ.ടി മേഖലയില്‍ ഒന്നര ലക്ഷത്തിലേറെ തൊഴിലുകള്‍ സ്വദേശിവത്കരിക്കുന്നു

ജിദ്ദ: ടെലികോം, ഐ.ടി മേഖലയില്‍ ഒന്നര ലക്ഷത്തിലേറെ തൊഴിലുകള്‍ പടിപടിയായി സഊദിവത്കരിക്കുന്നതിന് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഐ.ടി മന്ത്രാലയത്തിന്റെ ശ്രമം. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം ടെലികോം, ഐ.ടി മേഖലയിലെ ജീവനക്കാരുടെ എണ്ണം 2,63,000 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 1,12,000 പേര്‍ സഊദികളാണ്. ഈ മേഖലയില്‍ സഊദിവല്‍ക്കരണം 43 ശതമാനമാണ്. ടെലികോം, ഐ.ടി മേഖലയില്‍ 1,51,000 വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കു പകരം ഘട്ടംഘട്ടമായി സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനാണ് നീക്കം.

വന്‍കിട കമ്പനികളിലും സ്ഥാപനങ്ങളിലും സഊദിവല്‍ക്കരണം നടപ്പാക്കുന്നതിന് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഐ.ടി മന്ത്രാലയം ഊന്നല്‍ നല്‍കും. നിതാഖാത്ത് പ്രകാരം നടപ്പാക്കേണ്ട സഊദിവത്കരണ തോത് ഉയര്‍ത്തുകയാണ് ചെയ്യുക. ഉന്നത തസ്തികകള്‍ സഊദിവത്കരിക്കുന്നതിനും ഉന്നത തസ്തികകളില്‍ സഊദി വനിതകളെ നിയമിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അവയില്‍ സഊദികളെ നിയമിക്കുന്നതിനും ടെലികോം, ഐ.ടി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ മന്ത്രാലയം നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

കോള്‍ സെന്ററുകളും ഔട്ട്‌സോഴ്‌സിങ് സെന്ററുകളും പോലുള്ള പുതിയ ബിസിനസ് മാതൃകകള്‍ നടപ്പാക്കി സഊദി വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ടെലികോം, ഐ.ടി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമമുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.