2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സഊദി ഇസ്‌ലാമിക് സെന്റര്‍ ബുറൈദ പതിനഞ്ചാം വാര്‍ഷകം ‘മസീറതു സില്‍മിയ്യ’ തുടക്കം കുറിച്ചു

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ മക്തബും ട്രെയിനിങ് സെന്ററും ഉപഹാരം

റിയാദ്: പതിനഞ്ചു വര്‍ഷമായി അല്‍ ഖസീമില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത ഇസ്‌ലാമിക് സെന്റര്‍ പതിനഞ്ചാം വാര്‍ഷിക പരിപാടിക്ക് തുടക്കം കുറിച്ചു. ‘മസീറതു സില്‍മിയ്യ’ എന്ന പേരില്‍ നടക്കുന്ന പതിനഞ്ചാം വാര്‍ഷികം ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെയാണ് നടക്കുന്നത്. വാര്‍ഷിക പരിപാടിയുടെ ഉദ്ഘാടനവും, പതിനഞ്ചിന പദ്ധതികളുടെ പ്രഖ്യപനവും പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ജമലുലൈലി തങ്ങള്‍ നിര്‍വഹിച്ചു. ബാപ്പുട്ടി ഹാജി അധ്യക്ഷത വഹിച്ചു..
വാര്‍ഷികത്തിന്റെ ഭാഗമായി ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുമായി സഹകരിച്ചു ബീഹാറിലെ കിഷന്‍ഖഞ്ചു ജില്ലയില്‍ നിര്‍മിക്കുന്ന മക്തബും ട്രെയിനിങ് സെന്ററും പദ്ധതിയുടെ വിവരണം ശഖ്‌റ യൂണിവേഴ്‌സിറ്റി പ്രൊഫെസര്‍ അബ്ദുല്‍ റഹൂഫ് ഹുദവി നിര്‍വഹിച്ചു. എസ്.ഐ.സി സഊദി നാഷണല്‍ സെക്രട്ടറി സഅദ് നദവി യാമ്പു അനുഗ്രഹ പ്രഭാഷണം നടത്തി. ശമീര്‍ പൂക്കോട്ടൂര്‍, എഞ്ചിനീയര്‍ ബഷീര്‍, ലത്തീഫ് തച്ചംപൊയില്‍, ബഷീര്‍ വെള്ളില ആശംസകള്‍ നേര്‍ന്നു. ശമീര്‍ കുന്നമംഗലം ഖിറാഅത്തും അബ്ദു റസാഖ് അറക്കല്‍ സ്വാഗതവും ശബീറലി ചാലാട് നന്ദിയും പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.