2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സഊദി അരാംകോ 45 കോടി ഷെയറുകള്‍ കൂടി വില്‍ക്കുന്നു

2560 കോടി ഡോളറിന്റെ ഓഹരികളാണ് ഐപിഒ വഴി വിറ്റഴിച്ചത്

       റിയാദ്: ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന പദവി നേടിയ സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ തങ്ങളുടെ 45 കോടി ഷെയറുകള്‍ കൂടി വില്‍ക്കുന്നു. നേരത്തെ കഴിഞ്ഞ മാസം വിപണിയിയിലേക്കിറങ്ങിയതിന്റെ തുടർച്ചായാണ് ഇത്രയും ഷെയറുകൾകൂടി വീണ്ടും വിൽപ്പനക്കായി വെക്കുന്നത്. ഓഹരി വിപണിയിലെ ശക്തമായ മുന്നേറ്റം അധികൃതരിൽ കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. കമ്പനി മൂല്യം ഏറെ ഉയർന്നതോടെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന പദവിയും സഊദി അരാംകോ നേരത്തെ സ്വന്തമാക്കിയിരുന്നു.
      ഇക്കഴിഞ്ഞ ഡിസംബറിലാണ് സഊദി അരാംകോ ആദ്യമായി സഊദി പ്രാദേശിക പാറി വിപണിയിലെത്തിയത്. അരാംകോ ഇനീഷ്യൽ പബ്ലിക് ഓഫർ (ഐ പി ഒ ) വഴി 2560 കോടി ഡോളറിന്റെ ഓഹരികളാണ് സഊദി അറാംകോ വില്‍പന നടത്തിയത്. ഓഹരിവിപണിയിൽപ്രവേശിച്ചതിന് തൊട്ടു പിന്നാലെയായി അതിശക്തമായ കുതിപ്പാണ് നേരിട്ടത്. തുടർന്ന് വെറും രണ്ടു ദിവസത്തിനുള്ളിൽ കമ്പനിയുടെ മൂല്യത്തില്‍ തൊണ്ണൂറ്റിയാറായിരം കോടി റിയാലിന്റെ നിരക്ക് വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. തുടക്കത്തിൽ 32 റിയാല്‍ അടിസ്ഥാന വിലയിൽ ആരംഭിച്ച ഓഹരിയുടെ വിപണി വില 38.70 റിയാൽ വരെ മൂല്യം ഉയർന്നിരുന്നു. ഇതിനിടെ ഇറാൻ- യുഎസ്‌ സംഘർഷത്തിന്റെ ഭാഗമായി ആഗോള വിപണിയിൽ നേരിട്ട ഇടിവ് അരാംകോയെ ബാധിച്ചിരുന്നു 34 റിയാലിലേക്ക് താഴ്ന്നിരുന്നുവെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തുന്നുണ്ട്. നിലവിൽ 34.80 റിയാലാണ് ഓഹരി വില.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.