2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദി അതിര്‍ത്തിയിലേക്ക് ഹൂതികള്‍ വിക്ഷേപിച്ച മിസൈല്‍ സഖ്യസേന തകര്‍ത്തു

സലാം കൂടരഞ്ഞി

റിയാദ്: സഊദി അതിര്‍ത്തി മേഖലയായ ജിസാന്‍ ലക്ഷ്യമാക്കി യമനിലെ ഹൂതി വിമത വിഭാഗം മിസൈല്‍ ആക്രമണം നടത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് ആക്രമണം നടന്നത്. എന്നാല്‍ സഊദി അതിര്‍ത്തി രക്ഷാ സേന ആകാശത്തു വെച്ച് തന്നെ മിസൈല്‍ പ്രതിരോധ ഉപകരണം ഉപയോഗിച്ച് തകര്‍ത്തതായി സഊദിവാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ അപകടങ്ങളോ മറ്റോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

സഖ്യസേനയുടെ യുദ്ധകപ്പല്‍ തകര്‍ക്കാനായി കുതിച്ചെത്തിയ മൂന്നു ബോട്ടുകളും സഖ്യസേന തകര്‍ത്തു. വ്യാഴാഴ്ച്ച രാത്രിയാണ് ചെങ്കടലില്‍ യമനിനോട് ചേര്‍ന്ന് കിടക്കുന്ന സഖ്യ സേന യുദ്ധകപ്പല്‍ ലക്ഷ്യമാക്കി ഹൂതികള്‍ ബോട്ടിലെത്തിയത്. എന്നാല്‍, യഥാസമയത് ഇടപെട്ട അറബ് സഖ്യ സേന ബോട്ടുകള്‍ തടയുകയും ചിലരെ പിടികൂടുകയുമായിരുന്നു.

നേരത്തെയും യമനില്‍ യുദ്ധത്തിലേര്‍പ്പെട്ട സഖ്യസേനയുടെ കപ്പലിന് നേരെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. കൂടാതെ ഇവിടെ നങ്കൂരമിട്ട അമേരിക്കന്‍ യുദ്ധ കപ്പലിന് നേരെയും കഴിഞ്ഞ മാസം ആക്രമണം നടന്നിരുന്നു. മറ്റൊരു ആക്രമണത്തില്‍ സഖ്യ സേനയുടെ നായകത്വം വഹിക്കുന്ന സഊദിയുടെ യുദ്ധ കപ്പല്‍ ആക്രമണത്തില്‍ സഊദി നാവിക സൈനികര്‍ വീരമൃത്യു വരിക്കുകയും കപ്പലിന് സാരമായ കേടുപാടുകള്‍ നശിപ്പിക്കുയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.