2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സഊദിയിൽ വീണ്ടും ഭരണ പരിഷ്‌കാരം: നിക്ഷേപം, കായികം, ടൂറിസം എന്നിവക്ക് പ്രത്യേക മന്ത്രാലയങ്ങൾ

മന്ത്രിമാർക്ക് സ്ഥാന ചലനം, വിവിധ അതോറിറ്റികൾ മന്ത്രാലയമാക്കി ഉയർത്തി

അബ്ദുസലാം കൂടരഞ്ഞി

 

     റിയാദ്: സഊദിയിൽ വീണ്ടും ഭരണ പരിഷ്‌കാരം പ്രഖ്യാപിച്ചു. ചില അതോറിറ്റികളെ മന്ത്രാലയമാക്കി ഉയർത്തിയും പ്രത്യേക മന്ത്രാലയങ്ങൾ രൂപീകരിച്ചും മന്ത്രിമാരെ മാറ്റിയുള്ള ഭരണ പരിഷ്‌ക്കാരങ്ങൾക്ക് സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് ഉത്തരവിറക്കിയത്. നിക്ഷേപം, കായികം, ടൂറിസം എന്നിവക്കാണ് പ്രത്യേക മന്ത്രാലയങ്ങൾ രൂപീകരിച്ചത്.

സ്പോർട്സ് മന്ത്രാലയത്തിൻറെ ചുമതലയുള്ള അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി

കൂടാതെ, സിവിൽ സർവീസ് മന്ത്രാലയത്തെ തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിലും ലയിപ്പിക്കുകയും മാനവ വിഭവ, സാമൂഹ്യ ക്ഷേമ മന്ത്രാലയം എന്ന പേരിലാക്കുകയും ചെയ്തു.

നിക്ഷേപ മന്ത്രിയായി വീണ്ടും മന്ത്രിസഭയിലെത്തിയ
മുൻ ഊർജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ്

       നിലവിൽ അതോറിറ്റികളായി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളെ മന്ത്രായമായി ഉയർത്തി പുതിയ മൂന്ന് മന്ത്രാലയങ്ങൾക്ക്‌ കൂടി രൂപം നൽകി. സഊദി ജനറൽ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയായ സാഗിയ ഇനി മുതല്‍ നിക്ഷേപ മന്ത്രാലയമായിരിക്കും. നേരത്തെ ഊര്‍ജ മന്ത്രി സ്ഥാനത്ത് നിന്നും നീക്കിയിരുന്ന ഖാലിദ് അല്‍ ഫാലിഹ് ആണ് നിക്ഷേപ മന്ത്രി.

ടൂറിസം മന്ത്രി അഹ്‌മദ്‌ ബിൻ അഖീൽ അൽ ഖതീബ്

സ്പോർട്സ് അതോറിറ്റിയെ കായിക മന്ത്രാലയമായും ടൂറിസം അതോറിറ്റിയെ ടൂറിസം മന്ത്രാലയമായും ഉയർത്തി.
സ്പോർട്സ് മന്ത്രാലയത്തിൻറെ ചുമതല അമീർ അബ്ദുൽ അസീസ് ബിൻ തുർക്കിക്കും ടൂറിസം മന്ത്രിയായി അഹ്‌മദ്‌ ബിൻ അഖീൽ അൽ ഖതീബിനെയും നിയമിച്ചു. വാർത്തവിതരണ വകുപ്പുമന്ത്രി തുർക്കി അൽ ശബാനയെ മാറ്റി പകരം വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസ്‌ബിക്കാണ് ഇതിന്റെ ചുമതല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.