2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ കൊറോണക്കാലത്തെ വ്യാപാര സാധ്യതകളെ പ്രയോജനപ്പെടുത്തി ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ

അക്ബർ വേങ്ങാട്ട്

റിയാദ്: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സഊദി ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ അനുഗ്രഹമായി മാറിയത് ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനികൾക്ക്.   വിവിധ ഓൺ ലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ വഴി ദിനേന ആയിരക്കണക്കിന്‌ ഓർഡറുകളാണ്‌ സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കളിൽ നിന്നും കമ്പനികൾക്ക് ലഭിക്കുന്നത്. നിലവിൽ 20 ആപ്പുകൾക്കാണ്‌ കമ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ ലൈസൻസ് അനുവദിച്ചിരിക്കുന്നത്.  ഹങ്കർ സ്‌റ്റേഷൻ, ഫുഡ്‌ബോയ്, സ്പ്രിന്റ്, വസൽ, തമ്മത്, ഇസ്ഹൽഹ, ശഖർദി, ഊബർ ഈറ്റ്‌സ്.
വാലിം, ദ ഷെഫ്‌സ്, ശദാ, കരീം നൗ, നഖ്‌വ, മർസൂൽ, ജാഹിസ്, തലബാത്ത്, ടോയോ, സാദ്, നഅ്‌നാഅ്  തുടങ്ങിയ കമ്പനികളാണ്‌ ഇന്ന് സഊദിയിൽ ഫുഡ് ഡെലിവറി രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ആപ്പുകൾ.  

 
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം കർശനമായ രോഗ പ്രതിരോധ മാർഗ്ഗങ്ങളും നിയന്ത്രണങ്ങളൂം പാലിക്കാൻ ഇത്തരം കമ്പനികൾ ബാധ്യസ്ഥരാണ്‌.  കൊറോണ ജാഗ്രതയുടെ ഭാഗമായി നൽകിയ നിർദ്ദേശങ്ങൾ വിതരണം ചെയ്യുന്ന ജീവനക്കാർ കൃത്യമായി പാലിക്കുന്നുണ്ടെന്ന് കമ്പനിയധികൃതർ ഉറപ്പ് വരുത്തേണ്ടതാണ്‌.  ജീവനക്കാർ  കൈ ഇടക്കിടെ വൃത്തിയാക്കുകയൂം കൈയുറയും മാസ്കും ധരിക്കുകയും ഇടവിട്ട് മാറ്റുകയും വേണം.  ജീവനക്കാരുടെ ശരീര താപ നില ദിനേന പരിശോധിക്കുകയും അസുഖങ്ങളൂമില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.  രണ്ട് മീറ്റർ അകലെ നിന്ന് മാത്രമെ ഭക്ഷ്യ വസ്തുക്കൾ കൈമാറാൻ പാടുള്ളൂ.  ഇതിന്റെ പണം ഓൺ ലൈൻ വഴിഅടയ്ക്കുകയും വേണമെന്നാണ്‌ കമ്പനികൾക്ക് കമ്മീഷൻ നൽകിയ നിർദ്ദേശം. ഇത് പാലിക്കാതെ വന്നാൽ കമ്പനികൾക്കെതിരെ വാണിജ്യ വകുപ്പ് നിയമ നടപടികൾ സ്വീകരിക്കും.  
 
ഹോട്ടലുകളും റെസ്റ്റോറന്റുകളൂം കൂടെ സൂപ്പർ മാർക്കറ്റുകളൂ മെല്ലാം ഓൺ ലൈൻ ഡെലിവറി സംവിധാനം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്‌. ചിലർ സ്വന്തമായ ആപ്പുപയോഗിച്ചും നേരിട്ട് സാധനങ്ങൾ വീടുകളിലെത്തിച്ചും ഇതിനകം ഈ രംഗത്ത് ചുവടുറപ്പിച്ചിട്ടുണ്ട്. ഓൺലൈൻ ഫുഡ് ഡെലിവറിക്ക് വരും ദിവസങ്ങളിൽ കൂടുതൽ ഡിമാന്റുണ്ടാവുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. കൊറോണ വൈറസ് സംബന്ധമായി രാജ്യത്ത് ഭരണകൂടത്തിനൊപ്പം ജനങ്ങളും കൃത്യമായ ജാഗ്രത പുലർത്തുന്നതിനാൽ കർഫ്യൂ ഇല്ലാത്ത സമയത്തും ആളുകൾ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നില്ല.  മാത്രവുമല്ല വാണിജ്യ മന്ത്രാലയത്തിന്റെ ശക്തമായ നിരീക്ഷണത്തിൽ പ്രവർത്തിക്കുന്നതിനാൽ ഓൺ ലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ ജനങ്ങൾക്ക് കൂടുതൽ വിശ്വാസവും ആർജ്ജിച്ചിട്ടുണ്ട്.  അതോടൊപ്പം ട്രാഫിക്ക് തീർത്തുമില്ലാത്തതിനാൽ വളരെ പെട്ടെന്ന് തന്നെ ഡെലിവറി നടത്താൻ കമ്പനികൾക്കാവുന്നു എന്നതും ഈ മേഖലയെ കൂടുതൽ സ്വീകാര്യമാക്കിയിട്ടുണ്ട്.  പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയ നിരവധി പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനാൽ കുറച്ച് കാലത്തേക്ക് ഓൺ ലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ചാകരയായിരി ക്കുമെന്നാണ്‌ വിലയിരുത്തൽ.

 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News