2018 June 14 Thursday
ചിന്തയുടെ വെളിപാടാണ് മനുഷ്യനെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്.
-എമേഴ്‌സണ്‍

സഊദിയില്‍ സ്ത്രീകള്‍ ബൈക്ക് ഓടിക്കാനുള്ള പരിശീലനം നേടുന്നു

ജിദ്ദ: സഊദിയില്‍ ഈമാസം സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാനിരിക്കെ, സ്ത്രീകള്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുവാനുള്ള പരിശീലനം നേടിതുടങ്ങി. തലസ്ഥാന നഗരിയായ റിയാദിലെ പരിശിലന കേന്ദ്രത്തിലാണ് പരിശീലനം.

സഊദി റോഡുകളില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിന്  ഇനി  രണ്ടാഴ്ച മാത്രമേയുള്ളു. ഇതിന് മുന്നോടിയായാണ്  പെണ്‍കുട്ടികളുടെ  ബൈക്കിലെ പരിശീലനം. റിയാദിനടുത്തുള്ള ഒരു ഡ്രൈവിംഗ് സ്‌കൂളില്‍ പെണ്‍കുട്ടികള്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിനുള്ള പരിശീലനത്തിന്റെ വീഡിയോ സോഷൃല്‍ മീഡിയയില്‍ പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്. പരിശീലനം നേടുന്ന പണ്‍കുട്ടികള്‍ സോഷൃല്‍ മീഡിയയില്‍ തങ്ങളുടെ സന്തോഷം പങ്കുവെച്ചു.

അതേസമയം പെണ്‍കുട്ടികള്‍ക്ക് കാര്‍ ഓടിക്കാന്‍ അനുമതി നല്‍കിയത് പോലെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനുള്ള അനുമതി നല്‍കിയതായി ട്രാഫിക്ക് ഡയറക്ടറേറ്റ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സ്ത്രീകള്‍ക്ക് മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ അനുമതി ലഭിക്കണമെങ്കില്‍ ട്രാഫിക് വിഭാഗത്തിലെ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവരുമെന്നാണ് അറിയുന്നത്. സൗദിയുടെ എല്ലാ നിരത്തുകളിലും പുരുഷന്‍മാര്‍ക്കുപോലും മോട്ടാര്‍ സൈക്കിള്‍ ഓടിക്കുവാന്‍ നിലവില്‍ അനുമതിയില്ല. ഉള്‍പ്രദേശങ്ങളിലും തിരക്കൊഴിഞ്ഞ ചെറിയ റോഡുകളിലും മാത്രമാണ് അനുമതിയുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.