2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

സഊദിയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; അമേരിക്കന്‍ പരിശീലകന്‍ മരിച്ചു

 

റിയാദ്: സഊദിയില്‍ പരിശീലനത്തിലേര്‍പ്പെട്ട സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു അമേരിക്കന്‍ പരിശീലകന്‍ കൊല്ലപ്പെട്ടു. പരിശീലനത്തിന്റെ ഭാഗമായി സഊദി നാഷനല്‍ ഗാര്‍ഡുമായി ചേര്‍ന്ന് നടത്തിയ പതിവ് പറക്കലിനിടെ റിയാദിലാണ് അപകടം. അമേരിക്കന്‍ പരിശീലക സംഘത്തിലെ പോള്‍ റീഡിയാണ് അപകടത്തില്‍ മരിച്ചതെന്നു സഊദി സ്‌റ്റേറ്റ് മീഡിയ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ അറിയിച്ചു. അപകടത്തില്‍ പരിശീലനത്തിലേര്‍പ്പെട്ട സഊദി പൈലറ്റ് പരുക്കുകളോടെ രക്ഷപ്പെട്ടു. സഊദി തലസ്ഥാന നഗരിയായ റിയാദിലെ കിഴക്കന്‍ മേഖലയിലെ അല്‍ ഖാഷിം അലന്‍ വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ ഇനത്തില്‍പെട്ട ബോയിങ് എ.എച്ച്-6 ഐ ചെറു വിമാനമാണ് തകര്‍ന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.