2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

സഊദിയില്‍ സര്‍ക്കാര്‍ മേഖലയിലും സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു

നിസാര്‍ കലയത്ത്

ജിദ്ദ: സഊദിയില്‍ സര്‍ക്കാര്‍മേഖലയിലും സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വിദേശികളെ ഘട്ടംഘട്ടമായി പിരിച്ചുവിട്ട് സഊദി പൗരന്‍മാരെ നിയമിക്കാനാണ് പദ്ധതിയെന്ന് സിവില്‍ സര്‍വിസ് മന്ത്രി സുലൈമാന്‍ അല്‍ ഹംദാന്‍ പറഞ്ഞു.
2020ഓടെ 28,000 സര്‍ക്കാര്‍ ജോലികള്‍ സഊദികള്‍ക്ക് നല്‍കാനാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വിവിധ മന്ത്രാലയങ്ങളുടെകീഴില്‍ പ്രത്യേക ശില്‍പശാലകളും തൊഴില്‍ പരിശീലനങ്ങളും ആരംഭിച്ചിട്ടുണ്ട്. നല്ല പ്രതികരണമാണ് പരിശീലന പരിപാടികള്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ആരോഗ്യം, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് വിദേശികള്‍ ധാരാളമുള്ളത്. ആകെ 12,37,081 സര്‍ക്കാര്‍ ജോലികളാണ് സഊദിയിലുള്ളത്. ഇതില്‍ 7,02193 പുരുഷന്‍മാരും 4,71,242 സ്ത്രീകളും ഉള്‍പ്പെടെ 11,73,435 പേരും സഊദികളാണ്. 32,336 പുരുഷന്‍മാരും 31,310 സ്ത്രീകളുമായി 63,646 വിദേശ ജോലിക്കാര്‍ മാത്രമേ സര്‍ക്കാര്‍ ജോലിയില്‍ ഇനി അവശേഷിക്കുന്നുള്ളൂ.
ഇവരെ ക്രമേണ പിരിച്ചുവിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സഊദി കമ്മിഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് യോഗത്തിലാണ് സിവില്‍ സര്‍വിസ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.