2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

സഊദിയില്‍ വെടിവയ്പ്: സ്വദേശി കൊല്ലപ്പെട്ടു

റിയാദ്: സഊദിയില്‍ അജ്ഞാതര്‍ നടത്തിയ വെടിവയ്പ്പില്‍ സ്വദേശി പൗരന്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയിലെ ശീഈ വിശ്വാസികളുടെ താമസ കേന്ദ്രമായ ഖതീഫ് നഗരിയിലാണ് സംഭവം. 

വെള്ളിയാഴ്ച വൈകിട്ട് അജ്ഞാതര്‍ നടത്തിയ വെടിവയ്പ്പില്‍ ഗുരുതര പരുക്കേറ്റ സ്വദേശിയെ ഖതീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പിന്നീട് ഇയാള്‍ മരിച്ചെന്നും ഖത്വീഫ് പൊലിസിനെ ഉദ്ധരിച്ച് കിഴക്കന്‍ പ്രവിശ്യാ സുരക്ഷാ മാധ്യമ വക്താവ് കേണല്‍ സിയാദ് അല്‍ ഖഅതി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.