2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സഊദിയില്‍ വീണ്ടും മെര്‍സ് വൈറസ് ബാധ; മൂന്നുപേര്‍ മരിച്ചു

ജിദ്ദ: സഊദിയില്‍ മെര്‍സ് വൈറസ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) ബാധയേറ്റു മൂന്നു പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഒരാള്‍ക്ക് രോഗം ബാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ബുറൈദയിലുള്ളവരാണ് മരിച്ചത്. അതേസമയം അല്‍ ഖസീം മേഖലയിലും രോഗം സ്ഥിരീകരിച്ചു.
2012ല്‍ വൈറസ് ബാധ കണ്ടെത്തിയത് മുതല്‍ 730 പേരാണ് ഇതുമൂലം രാജ്യത്ത് മരണപ്പെട്ടത്. സഊദിയില്‍ ആകെ 1,785 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ ആയിരത്തിലേറെ പേര്‍ സുഖംപ്രാപിച്ചതായും ബാക്കിയുള്ളവര്‍ ചികിത്സ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
രോഗലക്ഷണങ്ങള്‍ അവഗണിക്കുന്നതാണ് മരണത്തിനിടയാക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.