2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

സഊദിയില്‍ വിദേശികള്‍ക്ക് അനുഗ്രഹമായി ആഭ്യന്തര റിക്രൂട്ട്‌മെന്റ്

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: രാജ്യത്ത് സഊദി വല്‍ക്കരണം അതി ശക്തമായി നടക്കുമ്പോഴും വിദേശികളെ രാജ്യത്തിനകത്തു വച്ച് തന്നെ റിക്രൂട്ട് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനവുമായി സഊദി തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയത് വിദേശികള്‍ക്ക് അനുഗ്രഹമാകുന്നു. മന്ത്രാലയം ആരംഭിച്ച ‘കവാദിര്‍ ലേബര്‍’ പോര്‍ട്ടല്‍ മുഖേനയാണ് കമ്പനികള്‍ രാജ്യത്തിനകത്തു വച്ച് തന്നെ റിക്രൂട്ട് മെന്റ് നടത്തുന്നത്. വിദേശ തൊഴിലാളികളെ തേടുന്നതിനായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് ഈ സംവിധാനം മുന്നോട്ട് വച്ചത്. ഇതിനകം തന്നെ രാജ്യത്തെ 700 ലധികം സ്ഥാപനങ്ങള്‍ ഈ പോര്‍ട്ടല്‍ സന്ദര്‍ശിച്ചു അവര്‍ക്കു ആവശ്യമായ വിദേശ തൊഴിലാളികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

നിലവില്‍ കമ്പനികള്‍ തങ്ങള്‍ക്ക് ആവശ്യമില്ലാത്ത തൊഴിലാളികളെ ഈ പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്താനാകും. ഇതോടെ  കമ്പനികള്‍ക്ക് വിദേശ തൊഴിലാളികളെ എക്‌സിറ്റ് നല്‍കി പറഞ്ഞയക്കാതെ മറ്റു കമ്പനികളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നടത്താന്‍ അനുമതി നല്‍കുന്നതോടെ വിദേശികള്‍ക്ക് ഇത് സഹായകരമാണ്. ഇതിനകം തന്നെ 2500 ഓളം വിദേശ തൊഴിലാളികളുടെ വിവരങ്ങള്‍ വിവിധ സ്‌പോണ്‍സര്‍മാര്‍ ഈ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദേശ തൊഴിലാളികളെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ ഇതിനകം തന്നെ സൈറ്റ് സന്ദര്‍ശിച്ചു ആവശ്യമുള്ള തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

സഊദി വല്‍ക്കരണ പ്രക്രിയ മൂലം സ്ഥാപനങ്ങള്‍ പച്ച കാറ്റഗറിയും അതിനു മുകളിലുള്ള കാറ്റഗറിയും  ആണെങ്കില്‍ മാത്രമേ തൊഴിലാളികളെ മറ്റു സ്ഥാപനങ്ങളിലേക്ക് നല്‍കുന്നതിന് കവാദിര്‍ ലേബര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. എന്നാല്‍, സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വിദേശികള്‍ കൊഴിഞ്ഞു പോകുന്നത് വ്യാപകമായിട്ടുണ്ട് .


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.