2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സഊദിയില്‍ വാഹനാപകടത്തില്‍ കൊല്ലം സ്വദേശി മരിച്ചു

 ദമാം: കിഴക്കന്‍ സഊദിയിലെ ദമാമിനു സമീപം ദമാം ജുബൈല്‍ എക്‌സ്പ്രസ് വെയിലുണ്ടായ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ താടിക്കാട് ചന്തമുക്ക് ചരുവിള പുത്തന്‍ വീട്ടില്‍ റഹീം (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ദമാമില്‍ നിന്നും ജുബൈലിലേക്ക് വരുന്നതിനിടെ ഇദ്ദേഹം ഓടിച്ച വാഹനം അപകടത്തില്‍ പെട്ടാണ് മരണം. കൂടെയുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനഞ്ചു വര്‍ഷമായി ദമാം 91 ല്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണ്. സൈഫുന്നീസയാണ് ഭാര്യ. മക്കള്‍: ഷെബിന, ഷെറീന, മരുമക്കള്‍: സുനീര്‍, സമീര്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.