2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സഊദിയില്‍ വാഹനാപകടം: രണ്ടു മലയാളികള്‍ മരിച്ചു

ദമാം: സഊദിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ ദമാമിനു സമീപം അല്‍ ഹസയില്‍ ഇന്നലെ വൈകിട്ട് വ്യത്യസ്ത സ്ഥലങ്ങളിലെ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ കല്ലിക്കോട് ശ്രീലക്ഷ്മിഭവനില്‍ സുരേന്ദ്രന്‍ (53), വെഞ്ഞാറമൂട് കാവറ നീര്‍ച്ചാലില്‍ ജിജി സുഗതന്‍(30) എന്നിവരാണ് മരിച്ചത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന സുരേന്ദ്രന്റെ പിന്നില്‍ കാറിടിച്ചായിരുന്നു ആദ്യ അപകടം. ജോലികഴിഞ്ഞു മടങ്ങവേ വഴിയരികില്‍ വച്ചിരുന്ന കോണ്‍ക്രീറ്റ് ബ്ലോക്കില്‍ തട്ടി വാഹനം മറിഞ്ഞാണ് സുഗതന്റെ മരണം. കൂടെയുണ്ടായിരുന്ന മൂന്നു മലയാളികളെയും ഒരു നേപ്പാളി പൗരനെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
24 വര്‍ഷമായി ടൈല്‍സ് ജോലിയെടുത്തു വരികയായിരുന്നു മരിച്ച സുരേന്ദ്രന്‍. ഷീബയാണ് ഭാര്യ. ശ്രീലക്ഷ്മി, ശ്രീദേവി എന്നിവര്‍ മക്കളാണ്. നാല് വര്‍ഷം മുന്‍പാണ് ജിജി സഊദിയില്‍ തൊഴിലിനെത്തിയത്. ഭാര്യ: ശ്രുതി. ആറുമാസം പ്രായമായ ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.