2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

സഊദിയില്‍ വന്‍ മദ്യ വേട്ട; ഇന്ത്യന്‍ ഡ്രൈവര്‍ പിടിയില്‍

ദമ്മാം: സഊദിയില്‍ വ്യത്യസ്ഥ സംഭവങ്ങളിലായി വന്‍ മദ്യകടത്ത് പിടികൂടി. തലസ്ഥാന നഗരിയായ റിയാദിലും അല്‍ഖര്‍ജിലുമാണ് നാര്‍കോട്ടിക് സെല്‍ മദ്യം പിടികൂടിയത്.  മദ്യം കടത്തുന്ന വാഹനത്തിലെ ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഇന്ത്യന്‍ പൗരനാണ്. കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ നിന്നും തലസ്ഥാന നഗരിയായ റിയാദിലേക്ക് കടത്തുകയായിരുന്ന 960 വിദേശ മദ്യ കുപ്പികള്‍ അടങ്ങുന്ന 80 ബോക്‌സുകള്‍ പിടികൂടിയതാണ് ഒന്ന്. മറ്റൊരു സംഭവത്തില്‍ അല്‍ഖര്‍ജില്‍ നിന്നും റിയാദിലേക്ക് കടത്തുകയായിരുന്നു മദ്യം വാനില്‍ ഒളിപ്പിച്ച നിലയില്‍ 1914 മദ്യ കുപ്പികള്‍ കണ്ടെത്തി. രണ്ടു സംഭവങ്ങളിലായി 2874 മദ്യ കുപ്പികളാണ് പിടികൂടി നശിപ്പിച്ചതെന്ന് ആഭ്യന്തരമന്ത്രാലയവുംനാര്‍കോടിക് കണ്‍ട്രോള്‍സ് ജനറല്‍ ഡയറക്ടറേറ്റ് വക്താവ് സല്‍മാന്‍ ഹമദ് അല്‍ നശ് വാന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.