2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

സഊദിയില്‍ റോഡപകടത്തില്‍ കോഴിക്കോട് സ്വദേശിനി മരിച്ചു

അബ്ദുസ്സലാം കൂടരഞ്ഞി

 

റിയാദ്: ബുറൈദയില്‍ കോഴിക്കോട് മുക്കം സ്വദേശിനി വാഹനം തട്ടി മരിച്ചു. സഹപ്രവര്‍ത്തകയായ പുതിയങ്ങാടി സ്വദേശി ഗുരുതാരാവസ്ഥയില്‍ ചികിത്സയിലാണ്. ശനിയാഴ്ച്ച വൈകീട്ടാണ് അപകടം നടന്നത്.

സ്വകാര്യ കരാര്‍ കമ്പനിയില്‍ ക്‌ളീനിങ് തൊഴിലാളിയായ ഫാത്തിമ (55) യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുമതി (52) യെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു സഹപ്രവര്‍ത്തക തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ബുറൈദ കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ കേരള മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. പാകിസ്ഥാന്‍ സ്വദേശി ഓടിച്ചിരുന്ന പിക്കപ് വാഹനം അമിതവേഗതയില്‍ വന്നിടിക്കുകയായിരുന്നു. വാഹനം അമിത വേഗതയിലായിരുന്നു. കൂടാതെ ഇയാള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടാണ് വാഹനമോടിച്ചിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഫാത്തിമയുടെ മൃതദേഹം ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുമതിയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.