2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

സഊദിയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

ജിദ്ദ: മലയാളി യുവാവ് സഊദിയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി രണ്‍ധീര്‍ (30)ആണ് മരിച്ചത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന രണ്‍ധീര്‍ എക്‌സിറ്റ് എട്ടിലെ താമസസ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു.

ജോലി കഴിഞ്ഞെത്തിയ സുഹൃത്തുക്കളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.