2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

സഊദിയില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള പുതിയ എണ്ണ പൈപ്പ്‌ലൈന്‍ ഒരു വര്‍ഷത്തിനുള്ളില്‍ സജ്ജമാകും

സലാം കൂടരഞ്ഞി

റിയാദ്: സഊദിയില്‍ നിന്നും അയല്‍ ദ്വീപ് രാജ്യമായ ബഹ്‌റൈനിലേക്ക് നിര്‍മിക്കുന്ന എണ്ണ പൈപ്പ് ലൈന്‍ നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. നിലവിലുള്ള വളരെ പഴക്കമേറിയ എണ്ണ പൈപ്പ് ലൈനിനു പകരമായാണ് പുതിയ ലൈന്‍ നിര്‍മിക്കുന്നത്.

സഊദി ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോ എണ്ണ പാടങ്ങളില്‍ നിന്നും നിന്നും ബഹ്‌റൈനിലെ ബാപ്‌കോ റിഫൈനറിയിലേക്ക് ക്രൂഡ് ഓയില്‍ എത്തിക്കുന്നതിനാണ് എണ്ണ പൈപ് ലൈന്‍ പദ്ധതി. നിലവില്‍ ദിവസം 2.5 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് സഊദിയില്‍ നിന്നും എത്തിക്കുന്നതെങ്കിലും പുതിയ പൈപ് ലൈന്‍ യാഥാര്‍ത്യമാക്കുന്നതോടെ ഇത് 3.5 ലക്ഷം ബാരലായി ഉയരും.

നിലവില്‍ സഊദിയില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള എബി 1 പൈപ്പ്‌ലൈന്‍ 1945 ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ്. പുതിയ പൈപ്പ് ലൈന്‍ വരുന്നതോടെ ഇത് പൊളിച്ചുനീക്കാനാണ് പദ്ധതി. 115 കിലോമീറ്റര്‍ ദൂരമുള്ള ഈ പദ്ധതിയുടെ നിര്‍മാണം സഊദി അരാംകോയും ബഹ്‌റൈന്‍ ബാപ്‌കോ കമ്പനിയും സംയുക്തമായാണ് നടത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.