2020 July 07 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയില്‍ തിരച്ചിലിനിടെ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

റിയാദ്: സഊദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ പൊലിസ് നടത്തിയ തിരച്ചിലിനിടെ ഉണ്ടായ ശക്തമായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേന തിരഞ്ഞു കൊണ്ടിരുന്ന കുറ്റവാളിയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ശീഈ പ്രദേശമായ ഖത്തീഫിലെ അവാമിയയിലാണ് സംഭവം.

വളരെ പഴക്കം ചെന്ന വീട് കേന്ദ്രീകരിച്ചു സഊദി ആഭ്യന്തര മന്ത്രാലയം തിരഞ്ഞു കൊണ്ടിരിക്കുന്ന കുറ്റവാളികള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലം വളഞ്ഞ സുരക്ഷാ സേന നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ ആക്രമണമാണ് ഉണ്ടായത്. പൊലിസ് നടത്തിയ തിരിച്ചാക്രമണത്തില്‍ വാലിദ് തലാല്‍ അലി അല്‍ അറയിദ് ആണ് കൊല്ലപ്പെട്ടതെന്ന് സഊദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.