2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

സഊദിയില്‍ താമസമാക്കിയ വിദേശികള്‍ക്ക് അതിഥി വിസ

ജിദ്ദ: സഊദിയില്‍ താമസമാക്കിയ വിദേശികള്‍ക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ ബന്ധുക്കളെ ഉംറയ്ക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കുന്ന ഉംറ ഓഫ് ദി ഹോസ്റ്റ് വിസ പദ്ധതി ഉടന്‍ നടപ്പാക്കും. അതിഥി വിസകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കിത്തുടങ്ങുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം കമ്മിറ്റി ഉപാധ്യക്ഷന്‍ അബ്ദുല്ല ഖാദി അറിയിച്ചു. സഊദിയില്‍ സ്വകാര്യ ചാനലിന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
90 ദിവസത്തേക്കാണ് അതിഥി വിസ അനുവദിക്കുക. രാജ്യത്തെ പൗരന്മാര്‍ക്കും താമസരേഖയുള്ള വിദേശികള്‍ക്കും സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ അതിഥികളെ കൊണ്ടുവരുവാന്‍ അനുവാദം നല്‍കുന്നതാണ് പുതിയ വിസ. എന്നാല്‍ ഏതെല്ലാം പ്രൊഫഷനുകള്‍ക്കാണ് അതിഥി വിസ അനുവദിക്കുക എന്നത് ഇപ്പോള്‍ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.